ലോകമെമ്പാടും കാമ്പ്യൂട്ടറുകള്‍ക്ക് നേരെ വൈറസ് ആക്രമണം, ആശുപത്രികളിലെ ഓപ്പറേഷനുകള്‍ മാറ്റിവച്ചു, ബാങ്കുകളും ടെലികോം കമ്പനികളും നിശ്ചലമായി, സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടവിധം ഇങ്ങനെ

ലോകമെമ്പാടുമുള്ള 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ “റാന്‍സംവെയര്‍’ ആക്രമണം. ഇന്‍റര്‍നെറ്റിലൂടെ കമ്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടുന്ന റാന്‍സംവെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍(ഡാറ്റ) തിരികെ കിട്ടണമെങ്കില്‍ മോചനദ്രവ്യമായി 300 ഡോളര്‍ നല്‍കണമെന്നാണ് ആവശ്യം. പണം നേരിട്ടു നല്‍കുന്നത് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുമെന്നതിനാല്‍ മോചനദ്രവ്യം ബിറ്റ്‌കോയിനായാണ് ആവശ്യപ്പെടുന്നത്. യുകെ, യുഎസ്, ചൈന, റഷ്യ, സ്‌പെയിന്‍ ഇറ്റലി, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് റാന്‍സംവെയര്‍ ആക്രമണം. സ്‌പെയിനിലെ ടെലികോം ഭീമനായ ടെലിഫോണിക്ക, ഐബെര്‍ഡ്രോല, ഗ്യാസ് നാച്യുറല്‍, ഡെലിവറി ഏജന്‍സി ഫെഡ് എക്‌സ്, റഷ്യയിലെ ടെലികോം ഭീമന്‍ മെഗാഫോണ്‍ എന്നീ കമ്പനികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ആക്രമണങ്ങളില്‍ നല്ലൊരു പങ്കും വാണെ്രെക റാന്‍സംവെയര്‍ ഉപയോഗിച്ചുള്ളതാണെന്ന് അവാസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചതെന്ന് കരുതുന്ന ടൂള്‍ ഉപയോഗിച്ചാണ് ആക്രമണം. കഴിഞ്ഞ ഏപ്രിലില്‍ “ദി…

Read More