കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന മലയാളികളില്‍ പലരും തങ്ങള്‍ക്ക് തമിഴ്നാട്ടിലെ കച്ചവടക്കാരില്‍ നിന്നും മറ്റും നേരിട്ട തട്ടിപ്പിന്റെ കഥകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്. വരുന്നയാള്‍ മലയാളിയാണെങ്കില്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യണം എന്നു വിചാരിക്കുന്നവരാണ് തമിഴ്നാട്ടിലെ പല കച്ചവടക്കാരും. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരുടെ പാത തമിഴ്നാട് പോലീസും പിന്തുടരുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. പാസുണ്ടെങ്കിലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് തമിഴ്നാട് പോലീസ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഇതിനു പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. ഇതുസംബന്ധിച്ച് മലയാളി കൂട്ടായ്മകള്‍ തമിഴ്നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് അടച്ച പൂട്ടിയ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ഊട്ടി,…
Read MoreTag: dacoit
രണ്ട് കട്ടന്‍ ചായയ്ക്ക് വില തുച്ഛമായ 92 രൂപ മാത്രം ! ഇത് ഫൈവ് സ്റ്റാര്‍ ഹോട്ടലൊന്നുമല്ല കോഴിക്കോട് ബീച്ചിലെ ഒരു ഹോട്ടലാണ്; പകല്‍ക്കൊള്ളയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
പകല്‍ക്കൊള്ള നടത്തുന്ന ഹോട്ടലുകളുടെ എണ്ണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ പോലും പല ഹോട്ടലുടമകളും വകവയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോള്‍ കോഴിക്കോട് ബീച്ചിലെ ഹോട്ടലില്‍ നിന്ന് കട്ടന്‍ചായ കുടിച്ച അഡ്വ.ശ്രീജിത്ത് കുമാര്‍ എംപിയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് കട്ടന്‍ ചായയ്ക്ക് ഹോട്ടലുകാര്‍ ഈടാക്കിയത് 92 രൂപയാണ്. ഇതിന്റെ ബില്‍ സഹിതമാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ്… രണ്ട കട്ടന്‍ചായ, വില 92 രൂപ,,, കട്ടന്‍ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,, 1 കട്ടന്‍ ചായ 40 രൂപ 2 കട്ടന്‍ ചായ 80, +GST 12 രൂപ = 92 നേരത്തെ പറയാമായിരുന്നു, എങ്കില്‍ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യന്മാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ…
Read More78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…
തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന് രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…
Read More