കുഞ്ഞിന്റെ നഗ്നചിത്രമെടുത്ത പിതാവിനെ ആപ്പിലാക്കി ഗൂഗിള്‍. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടതിനെ തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതോടെയാണ് യുവാവ് കുടുക്കിലായത്. സാന്‍ഫ്രാന്‍സിസ്കോയില്‍ കോവിഡ് വ്യാപനമുണ്ടായ 2021 ഫെബ്രുവരിയിലാണ് സംഭവം.പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ളതിനാല്‍ അണുബാധ കണ്ടയുടന്‍ അത്യാഹിതവിഭാഗത്തിലെ നേഴ്സിനെ വിളിച്ച് കാര്യംപറഞ്ഞു. അവരാണ് രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു. അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം കാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഒരു പ്രവൃത്തി ഗൂഗിളിന് പിടിച്ചില്ല. വല്ലാത്തൊരു പണിയാണ് ഗൂഗിള്‍ മാര്‍ക്കിനും ഭാര്യയ്ക്കും കൊടുത്തത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഫോണിലും ഗൂഗിള്‍ അക്കൗണ്ടിലുമായി ശേഖരിച്ചുവെച്ച കോണ്ടാക്റ്റുകള്, ഇമെയിലുകള്‍, ചിത്രങ്ങള്‍…
Read More