ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളാണ് സൗരവ് ഗാംഗുലി. ആരാധകര്‍ സ്‌നേഹത്തോടെ ദാദയെന്നു വിളിക്കുന്ന ഗാംഗുലി മറ്റു താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. എന്നാല്‍ അടുത്തിടെ ദാദയുടേതായി പുറത്തു വന്ന ഒരു ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഒരു ചിത്രത്തിനു കീഴെ സ്‌നേഹത്തോടെ ഗാംഗുലി കുറിച്ച വാക്കുകള്‍ പക്ഷേ അബദ്ധമായെന്നു മാത്രമല്ല ട്രോളന്മാര്‍ െപാളിച്ചടുക്കുകയും ചെയ്തു. സംഗതി മറ്റൊന്നുമല്ല ഭാജിയുടെ മകളെ കണ്ടപ്പോള്‍ ഗാംഗുലിക്കു പെട്ടെന്നു തോന്നിയത് അതു മകനാണെന്നാണ്. Satnam Shri waheguru ji 🙏🙏🙏🙏.. sab nu khush te tandrust rakhna malka 🙏🙏🙏 #Blessings #blessed #shukrana 🙏🙏🙏 @Geeta_Basra pic.twitter.com/pTuJQHaY8Q — Harbhajan Turbanator (@harbhajan_singh) November 20, 2017 ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കുമ്പോള്‍ ടീമിലെ വിശ്വസ്ത സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്.…
Read More