പെലിക്കണുകളുടെ ദേശാടന യാത്ര ഇസ്രയേലില്‍ എത്തിയപ്പോള്‍ വെട്ടിലായത് രാജ്യത്തെ കര്‍ഷകരാണ്. ഈ കൂട്ടപ്പലായനത്തില്‍ വിശപ്പടക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇസ്രയേലിലെ കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. ശരത്ക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ പെലിക്കണുകളുടെ ദേശാടനം ആരംഭിക്കും. പടിഞ്ഞാറന്‍ യൂറോപ്പിലും ഏഷ്യയിലുമായി ശരത്ക്കാലവും വസന്തകാലവും ചിലവിട്ട് വര്‍ഷാന്ത്യത്തില്‍ ആഫ്രിക്കയിലേക്ക് മടങ്ങുകയാണ് പെലിക്കണുകളുടെ പതിവ്. ഇസ്രയേലിലൂടെയുള്ള പ്രയാണത്തില്‍ പെലിക്കണുകളുടെ പ്രധാന ആകര്‍ഷണം കര്‍ഷകര്‍ തടയണകളിലും ഡാമിലും വളര്‍ത്തുന്ന മത്സ്യങ്ങളാണ്. ഇതാണ് ഇസ്രയേലിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. 45000ത്തിലധികം വരുന്ന ഞാറകള്‍ കൂട്ടത്തോടെ ഡാമിലേക്ക് പറന്നിറങ്ങി മീനുകള്‍ കൊക്കിലാക്കി പറന്നുപൊങ്ങുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഭക്ഷ്യവേട്ട തടയുക ഭഗീരഥപ്രയത്നം തന്നെയാണ്. പിന്നെയുള്ള ഏക മാര്‍ഗം മറ്റൊരു മത്സ്യവിരുന്നൊരുക്കുക എന്നതാണ്. അതാണിപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. പെലിക്കണുകള്ക്കായി മെഡിറ്ററേനിയന്‍ തീരത്തോട് ചേര്‍ന്ന് ചെറു കുളങ്ങള്‍ നിര്‍മിച്ച് അതില്‍ മത്സ്യങ്ങള്‍ ഇടും. ഓരോ കുളത്തിലും രണ്ടര ടണ്‍ മീന്‍.…
Read MoreTag: dam
മലമ്പുഴ ഡാം സൈറ്റില്‍ വാഹനം മറിച്ച് സാഹസിക പ്രകടനം നടത്തിയ യൂട്യൂബര്‍ക്ക് എട്ടിന്റെ പണി ! വന്‍ തുക പിഴയായി വിധിച്ച് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ
മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത്…
Read Moreഡാം വരണ്ടുണങ്ങിയപ്പോള്‍ അടിയില്‍ തെളിഞ്ഞത് 3400 വര്‍ഷം മുമ്പത്തെ കൊട്ടാരം ! അമ്പരന്ന് ചരിത്ര ഗവേഷകര്‍; തെളിഞ്ഞു വന്നത് മണ്മറഞ്ഞ മഹാസാമ്രാജ്യത്തിന്റെ അവശിഷ്ടം…
മഴയില്ലാതെ ഡാം വരണ്ടുണങ്ങിയപ്പോള്‍ അടിത്തട്ടില്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള മൊസൂളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന് ഹസന് അഹമ്മദ് കാസിം പറഞ്ഞു. നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ് കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീടി നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര് ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്.…
Read Moreപത്തനംതിട്ടയെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം ! ജില്ലയിലെ എല്ലാ ഡാമുകളുടെയും ഷട്ടര്‍ താഴ്ത്തിത്തുടങ്ങി
പത്തനംതിട്ട: പ്രളയക്കെടുതിയില്‍ പൊറുതിമുട്ടിയ പത്തനംതിട്ടയെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ.മീറ്ററില്‍ നിന്നും 30 സെമി ആയി താഴ്ത്തി. ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന് 30 സെമി ആക്കി, ബാക്കിയുള്ള നാലു ഷട്ടറുകള്‍ 205 സെ.മീറ്ററില്‍ നിന്നും 60 സെ.മീറ്ററായി താഴ്ത്തിയിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും താഴ്ത്തി. ഇതോടെ പത്തനംതിട്ടയിലെ വെള്ളത്തിന്റെ അളവ് ഒരുപരിധിവരെ കുറക്കാമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ കുറഞ്ഞ മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. സീതത്തോട്,ചിറ്റാര്‍ പ്രദേശങ്ങളില്‍ ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. മഴകുറഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറഞ്ഞിട്ടില്ല. കോഴഞ്ചേരി പാലത്തിലൂടെയുള്ള…
Read Moreഡാമില്‍ നിന്ന് ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ നോക്കിയാല്‍ പണിപാളും ! മീന്‍ പിടിക്കാന്‍ നോക്കുന്നവരെ അറസ്റ്റു ചെയ്തു നീക്കാന്‍ പോലീസ്…
ഇടുക്കി അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാം തുറന്നുവിടുമ്പോള്‍ മീന്‍ പിടിക്കാന്‍ കാത്തിരിക്കുകയാണ് പലരും. എന്നാല്‍ ഡാം തുറക്കുമ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഡാം നിലനില്‍ക്കുന്ന പ്രദേശത്ത് ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നത്. ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.36 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2399 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് പകല്‍ സമയത്ത്…
Read More