അന്ധേരിയില്‍ ഡാന്‍സ് ബാറില്‍ നടത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രഹസ്യ അറയും പോലീസിന്റെ നീക്കം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഡാന്‍സ് ബാറിലുണ്ടായിരുന്നു. രഹസ്യ അറയില്‍ നിന്നും 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറില്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിലാണ് യുവതികളെ പാര്‍പ്പിച്ചിരുന്നത്. സംശയം തോന്നി കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും…
Read More