തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ട്വിറ്റുകള്‍ തുടര്‍ക്കഥയാകുന്നു. തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന് രാജേഷിന്റെ കാമുകിയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതി ആവര്‍ത്തിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്കെത്തുന്നത്. കേസിലെ മുഖ്യപ്രതി അലിഭായിയെ രക്ഷപ്പെടുത്താന്‍ നൃത്താധ്യാപിക ശ്രമിച്ചതും കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. അതിനിടെ ഒളിവിലുള്ള കായംകുളം അപ്പുണ്ണി, ഖത്തറിലുള്ള ഒന്നാം പ്രതി അബ്ദുള്‍ സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെടുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചിലിലാണ്. സാലിഹിന്റെ മൊഴി അനുസരിച്ച് നൃത്താധ്യാപികയുടെ ഭര്‍ത്താവായ അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ സാലിഹിനെ നൃത്താധ്യാപിക സ്വാധീനിച്ചോയെന്ന സംശയം ഇപ്പോഴും…
Read More