കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിട്ട പല കഥകളും നമ്മള് കേട്ടിട്ടുണ്ട്. ഇത്തരമൊരു മുന്നറിയിപ്പ് നല്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തീര്ച്ചയയായും ഇത് മറ്റൊരാളെക്കൂടി അറിയിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ ചതിയില്‍പ്പെട്ട് അവസാനിക്കുന്നത് നിരവധി ജീവിതങ്ങളാണെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്കുന്നു. വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…ഇന്നലെ വീട്ടില്‍ പോകുമ്പോള്‍ സംഭവിച്ചത് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നു. ഇന്നലെ ഏകദേശം ഉച്ചയ്ക്ക് ഞാന്‍ എന്റെ വീട്ടില്‍ പോകുകയായിരുന്നു. ബംഗ്ലൂര് റയില്‍വേ സ്റ്റേഷനില്‍ നിന്നും നമ്മുടെ പഴയ മൈസൂര്‍ റോഡ് വഴി പോകുമ്പോള്‍ വഴി വക്കില്‍ ഒരു പോലീസ് വേഷധാരി കൈ കാണിച്ചു. ഞാന്‍ ഉടനെ വണ്ടി ഒതുക്കി നിര്‍ത്തി. ശേഷം അദ്ദേഹം പറഞ്ഞു വണ്ടിയുടെ ഡിക്കി തുറക്കാന്‍. ഉടനെ വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ ഞാന്‍ ഡിക്കി തുറന്നു. അയാള്‍ വണ്ടിയുടെ ഡിക്കി പരിശോധിച്ച്…
Read MoreTag: danger
കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ തോന്നി; റെയില്പാലത്തിനു മുകളില്‍ നിന്നു കാലുതെറ്റി വീണത് 3000 വോള്‍ട്ടിന്റെ വൈദ്യുത കേബിള്ലൈനില്; 13കാരി അദ്ഭുതകരമായി രക്ഷപെട്ടതിങ്ങനെ…
മോസ്കോ: മരണത്തെ മുഖാമുഖം കാണുകയെന്നു പറഞ്ഞാല്‍ ഇതാണ്. മധ്യ റഷ്യയിലെ 13 വയസുകാരിയുടെ രക്ഷപ്പെടലാണു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഭവമിങ്ങനെ… കൂട്ടുകാരികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ പോയശേഷം തിരിച്ചുവരുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് സെല്‍ഫി എടുക്കാന്‍ തോന്നിയത്. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ആ ”ദുര്‍ബുദ്ധി” മനസിലെത്തിയത്. ഉടനെ ഒരുവിധത്തില്‍ റെയില്‍പാലത്തിന്റെ മുകളില്‍ കയറി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് അവള് ട്രെയിനുകള്‍ക്കായി വൈദ്യുതി എത്തിക്കുന്ന 3000 വോള്‍ട്ട് ശേഷിയുള്ള ലൈനില്‍ വീണു. ഫോണിലുടെ ആര്‍ത്തനാദം കേട്ടെങ്കിലും കുട്ടുകാരിക്ക് ഒന്നും പിടികിട്ടിയില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞെത്തിയ ഗുഡ്സ് ട്രെയിനിന്റെ എന്ജിന് ഡ്രൈവറാണ് ആദ്യം അവളെ ശ്രദ്ധിച്ചത്. പരിശോധനയ്ക്കായി അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. ഒറ്റനോട്ടത്തില്‍ പഴന്തുണിയാണെന്നു വിചാരിച്ചു. അടുത്തെത്തിയപ്പോഴാണു ഞെട്ടിയത്! കുരുങ്ങിക്കിടക്കുന്നതു മനുഷ്യജീവി. ജീവനുണ്ടാകുമെന്നു തെല്ലും കരുതിയില്ല. പെട്ടെന്നു മനസാന്നിധ്യം വീണ്ടെടുത്തു. പിന്നെ ഒട്ടും വൈകാതെ വൈദ്യുതി വിച്ഛേദിക്കാന്‍ കണ്ട്രോള് റൂമിലേക്കു റേഡിയോസന്ദേശം അയച്ചു. ജീവനു വേണ്ടി…
Read More