ലോകത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും വൈറസില്‍ ഉണ്ടാകുന്ന വകഭേദങ്ങള്‍ വന്‍ ആശങ്കയുയര്‍ത്തുകയാണ്. ബ്രസീലില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഗാമ വകഭേദത്തിന്(P1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് മരണങ്ങളില്‍ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലില്‍ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ ‘ഗാമ പ്ലസ്’ പതിപ്പ് പടര്‍ന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും എംഐടി ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ജനറ്റിക് എപ്പിഡമോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാമയുടെ വ്യതിയാനം സംഭവിച്ച വകഭേദത്തിന് വ്യാപന ശേഷിയും മരണ നിരക്കും കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണികളുടെയും കുട്ടികളുടെയും മരണത്തിനും ഈ വകഭേദം കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബ്രസീലിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതും പുതിയ വകഭേദം ആണെന്ന്…
Read MoreTag: dangerous
മണിയാര്‍ ഡാമിന്റെ തകരാര്‍ അതീവ ഗുരുതരം ! ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിനു സാധ്യത; ജലസേചന വകുപ്പ് പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്
റാന്നി:പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ അതീവ ഗുരുതരമെന്ന് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍. നിലവില്‍ അപകട സ്ഥിതിയില്ല. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അതീവ സങ്കീര്‍ണമായേക്കാമെന്നും ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. അണക്കെട്ടില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് കോണ്‍ക്രീറ്റ് അടര്‍ന്നു പോയത്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്. ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുണ്ട്. നാലു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കുവിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ല. ഡാമിന് തകര്‍ച്ച നേരിട്ടാല്‍ മണിയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്–ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറിലെ അണക്കെട്ടാണിത്. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു.അന്ന് നാലു ഷട്ടറുകള്‍…
Read More