സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്ന ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ തമാശയില്‍ നിന്നു ഗൗരവകരമായ കാര്യങ്ങളിലേക്ക് ടിക് ടോക് മാറുന്നതിന്റെ സൂചന പകരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പുനിറത്തിലുള്ള തൊലിയുള്ളവരെ പരിഹസിക്കുന്നവര്‍ക്കെതിരേ വീഡിയോയിലൂടെ തുറന്നടിക്കുകയാണ് ഒരു പെണ്‍കുട്ടി. ‘കറുപ്പഴകി ഗബ്രിയേല’ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല, മുഖത്ത് മേക്കപ്പ് ഇടരുത്. ഇവയെല്ലാം കറുത്ത നിറക്കാര്‍ക്ക് നിഷിദ്ധമാണെന്ന് കല്‍പ്പിക്കുകയാണ് നമ്മുടെ സമൂഹം. ഇരുട്ടത്ത് നിര്‍ത്തിയാല്‍ പല്ല് മാത്രമേ കാണൂ, അമാവാസി തുടങ്ങിയ പ്രയോഗങ്ങളും കറുത്തവര്‍ക്കെതിരെ പറയുന്നതിനെ കുറിച്ചും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. ജാതിക്കും മതത്തിനും വേണ്ടി പോരാടുന്ന ഈ നാട്ടില്‍ ഞങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിനു വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണോ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നിന്നും വര്‍ണവെറി പൂര്‍ണമായും…
Read More