മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ പ്രകടനമാണ് ദര്‍ശനയെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഇടയ്ക്ക് വച്ച് സീരിയലില്‍ നിന്നും താരം പിന്മാറിയിരുന്നു. താനും അനൂപുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹം കഴിഞ്ഞ് ഒരു മകന് ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നുമൊക്കെ ദര്‍ശന മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ നേരിട്ട അവസ്ഥകളെ കുറിച്ചും ദര്‍ശന വെളിപ്പെടുത്തുകയാണ്. തന്റെ ആദ്യഗര്ഭകാലം വളരെ അപകടകരമായ അവസ്ഥയിലായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. താന്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ഷൂട്ടിംഗിനിടയില്‍ വെച്ച്…
Read More