കേരളത്തിലെ ഇടതുപക്ഷം നിരന്തരം പരിഹസിച്ചു കൊണ്ടിരുന്ന ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഒടുവില്‍ കേരള ഗവണ്മെന്റും. രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം. സാധാരണക്കാരുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അത് വിജയം കാണുകയും ചെയ്തു. 2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്ണന്സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്. അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഉള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോള്‍ വേണമെങ്കിലും വിലയിരുത്താം. എന്തെങ്കിലും പോരായ്മ കണ്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കോവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…
Read More