‘ഡേറ്റ് റേപ്പ് ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് തൃശ്ശൂരില്‍ എക്സൈസിന്റെ പിടിയില്‍. വരന്തരപ്പിള്ളി വേലൂപാടം സ്വദേശി കൊമ്പത്തു വീട്ടില്‍ ഷെഫിയാണ് (23) രണ്ടു ഗ്രാം എംഡിഎംഎ (മെത്തലീന്‍ ഡയോക്സി മെത്താഫീറ്റമിന്‍) എന്ന മയക്കുമരുന്നുമായി പിടിയിലായത്. ബെംഗളൂരുവില്‍ പഠിക്കുന്ന ഷെഫി മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെഫിയുടെ ഒരു സുഹൃത്താണ് എക്സൈസിന് വിവരം കൈമാറിയതെന്നാണ് അറിയുന്നത്. ഈ സുഹൃത്തിന്റെ സഹായത്തോടെ ഷെഫിയുടെ വാട്സ്ആപ് വിവരങ്ങള്‍ ചോര്‍ത്തി. ഇതില്‍നിന്നും ഷെഫി തൃശൂരിലേക്ക് വരുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചു. മണ്ണൂത്തിയില്‍ പ്രതി എത്തിയപ്പോഴാണ് എക്സൈസ് നാടകീയമായി പിടികൂടി പരിശോധന നടത്തിയത്. ഗ്രാമിന് 5000 രൂപ നല്‍കിയാണ് ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും ഒരു ഗ്രാം 60ലധികം പേര്‍ക്ക് ഉപയോഗിക്കാമെന്നും ഒരാള്‍ക്ക് ഉപയോഗിക്കാന്‍ 500രൂപ വീതം ഈടാക്കാറുണ്ടെന്നും പ്രതി പറഞ്ഞു. ‘മാര്‍ളി അങ്കിള്‍’ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരന് ബെഞ്ചിമിന്‍…
Read More