പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പെണ്‍കുട്ടിയ്ക്ക് 18 വയസു കഴിയുമ്പോള്‍ മുതല്‍ ബന്ധുക്കളും നാട്ടുകാരുമെല്ലാം മാതാപിതാക്കളെക്കാള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടുന്നതായി കാണാം. കല്യാണമായില്ലേ ? എന്ന അനാവശ്യചോദ്യം ആണ്‍കുട്ടികളും നേരിടുന്നുണ്ടെങ്കിലും പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത്. സമൂഹം കല്പ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെണ്‍കുട്ടികള്‍ക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മര്‍ദം അത്ര ചെറുതല്ല. സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താല്പര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെണ്‍കുട്ടികളും പറയുന്നത്. പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തില്‍ ദീര്‍ഘകാല ദാമ്പത്യത്തിലേക്ക് കടക്കാന്‍ നാലുവശത്തു നിന്നും നിര്‍ബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരില്‍ അഞ്ചില്‍ രണ്ടുപേരും പരമ്പരാഗത രീതിയില്‍ ജീവിതപങ്കാളികളെ കണ്ടെത്താന്‍ വീട്ടുകാര്‍…
Read MoreTag: dating app
ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം
നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. ”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍ നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.
Read Moreനിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? താന്‍ ആര്‍ക്കും ചാന്‍സ് ഓഫര്‍ ചെയ്യുന്നില്ലെന്നും തട്ടിപ്പില്‍ വീഴരുതെന്നും മുന്നറിയിപ്പുമായി സാധിക…
സമൂഹമാധ്യമങ്ങളിലും ഡേറ്റിംഗ് ആപ്പുകളിലും തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണംതട്ടല്‍ നടക്കുന്നുവെന്ന് വെളിപ്പെടുത്തി നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍ താന്‍ അംഗമല്ല. അതിനാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സാധിക കുറിച്ചു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ അറിയിക്കണമെന്നും സാധിക വ്യക്തമാക്കുന്നു. പലരുമായും സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ…സാധികയുടെ കുറിപ്പില്‍ പറയുന്നു സാധികയുടെ കുറിപ്പ് ഇങ്ങനെ… നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍…
Read Moreലോക്ക് ഡൗണ്‍ വന്നതോടെ ഡേറ്റിംഗ് സൈറ്റുകള്‍ക്ക് ചാകരക്കാലം ! കിടിലന്‍ ഫീച്ചറുകളുമായി ഡേറ്റിംഗ് ആപ്പുകള്‍; വര്‍ക്ക് അറ്റ് ഹോം വേറെ തലങ്ങളില്‍ എത്തുമ്പോള്‍…
പുറംലോകത്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്നവരെയെല്ലാം ലോക്ക് ഡൗണ്‍ വീടിനകത്ത് തളച്ചിരിക്കുകയാണ്. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് അറ്റ് ഹോമും അനുവദിച്ചിട്ടുണ്ട്. അതായത് ഭാര്യയും ഭര്‍ത്താവുമെല്ലാം വീട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സമയം ഒരുമിച്ച് ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ സ്ഥിരം പങ്കാളിയുടെ മാത്രം മുഖം കണ്ടു മടുത്ത പലരും ഡേറ്റിംഗ് സൈറ്റുകളിലും ആപ്പുകളിലുമാണ് അഭയം പ്രാപിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ 70 ശതമാനം കൂടിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പില്‍ എട്ടുലക്ഷം ഇന്ത്യക്കാരും ഉപയോക്താക്കളായുണ്ട്. ഇറ്റലിയില്‍ ദിവസേന ശരാശരി മൂന്നുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഡേറ്റിംഗ് ആപ്പുകളില്‍ സമയം ചെലവഴിക്കുന്നത്. ഷെയ്ക്ക് ടു എക്‌സിറ്റ് ഫംഗ്ഷനാണ് ഈ ആപ്പിന്റെ ഒരു പ്രധാന പ്രത്യേകത. അതായത് അപ്രതീക്ഷിതമായി പങ്കാളി മുറിയിലേക്ക് കടന്നു വന്നാല്‍ ഒറ്റ കുലുക്കിന് ആപ്പ്…
Read Moreഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ നല്ലൊരു ശതമാനം സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു ! ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…
ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്. ചിലര്‍ക്ക് ഡേറ്റിംഗ് ആപ്പിലൂടെ അനുയോജ്യരായ പങ്കാളികളെ കിട്ടുമ്പോള്‍ പലരും ചൂഷണത്തിനിരയാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡേറ്റിംഗ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പഠനം പറയുന്നു. ഡേറ്റിംഗ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിനു മുമ്പ് അയാളെക്കുറിച്ച് ഓണ്‍ലൈനിലടക്കം കിട്ടാവുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. നിങ്ങള്‍ ഒരാളെ കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം…
Read More