തിരുവനന്തപുരത്ത് 17കാരന് സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്. പോക്സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്. വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു…
Read More