വിവാഹബന്ധം വേര്‍പിരിയുന്നതും പുനര്‍വിവാഹവുമെല്ലാം ആധുനിക സമൂഹത്തില്‍ സാധാരണമാണെങ്കിലും ഇതെല്ലാം വളരെ മോശപ്പെട്ടതായി കരുതുന്ന ഒരു വിഭാഗം ആളുകളുമുണ്ട്. വേദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടും വിവാഹം ചെയ്യുന്ന സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്നവരാണ് മേല്‍പ്പറഞ്ഞവര്‍. ഇത്തരത്തിലുള്ള എതിര്‍പ്പുകളെ മറികടന്ന് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നവര്‍ അസാധാരണമായ ധൈര്യം കാണിക്കേണ്ട സാഹചര്യമാണ് ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സമൂഹത്തെ പൊളിച്ചടുക്കിയ ഒരമ്മയെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ആല്‍ഫാവൈഫ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് അമ്മയുടെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വീറ്റില്‍ പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തിച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് യുവതി പങ്കുവെച്ചത്. പുതിയ ജീവിതത്തില്‍ അമ്മ സന്തോഷവതിയാണെന്നും അമ്മയുടെ വിവാഹമോതിരം കൈമാറുന്ന ചടങ്ങ് കഴിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നും തന്റെ പുതിയ പങ്കാളിക്കൊപ്പം നില്‍ക്കുമ്പോള്‍ അമ്മ ഏറെ സുന്ദരിയാണെന്നും യുവതി കുറിച്ചു.…
Read MoreTag: daughter and mother
അമ്മയും മകളും ഇനി ഒരുമിച്ച് കോടതി കയറും ! മറിയത്തിന്റെയും സാറ എലിസബത്തിന്റെയും കഥയിങ്ങനെ…
അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക. ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്‌ലൈന്‍ ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്. മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകന്‍ തോമസ് പി മാത്യു…
Read Moreഅമ്മയുടെ വിവാഹം നടത്തിയത് മകള്‍; അച്ഛന്റെ വേര്‍പാട് നികത്താന്‍ മകള്‍ കണ്ടെത്തിയ വഴി കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
പ്രായപൂര്‍ത്തിയാകുമ്പോള്‍ മക്കളുടെ വിവാഹം നടത്തുന്നത് നാട്ടു നടപ്പാണ്. എന്നാല്‍ അമ്മയുടെ വിവാഹം മകള്‍ നടത്തിക്കൊടുക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എങ്കില്‍ അങ്ങനെയൊരു സംഭവം നടന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഹിതയെയും അമ്മയെയും തളര്‍ത്തി സംഹിതയുടെ അച്ഛന്‍ അവരെ വിട്ടുപിരിയുന്നത്.കാലം മുറിവുകള്‍ ഉണക്കുമെന്നു കരുതിയെങ്കിലും 52 ാം വയസില്‍ അച്ഛന്‍ തങ്ങളെ വിട്ടുപോയത് അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ അച്ഛന്റെ വേര്‍പാട് നികത്താന്‍ സംഹിത കണ്ടെത്തിയത് അധികമാരും ചിന്തിക്കാത്ത വഴിയായിരുന്നു. വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അവരെ അവള്‍ ഒരിക്കല്‍ക്കൂടി വിവാഹിതയാക്കി. ‘അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തില്‍നിന്നു ഞെട്ടിയെഴുനേറ്റ് അച്ഛന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ‘ സംഹിത പറയുന്നു . ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും ചേക്കേറിയത്തോടെ…
Read More