വിവാഹശേഷം സ്വന്തം അച്ഛനെയാണോ ഭര്‍ത്താവിനെയാണോ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം കിംഗ് ലിയറിലെ രംഗം ഓര്‍മിപ്പിക്കുന്നതാണ് ഈ ചോദ്യം. ഇക്കാലത്ത് പല പെണ്‍കുട്ടികളും കിംഗ് ലിയറിന്റെ മൂത്ത മക്കളായ റീഗനെപ്പോലെയും ഗോണേറിലിനെപ്പോലെയുമാണ്. എന്നാല്‍ ഇളയമകളായ കോര്‍ഡീലിയയുടെ സ്വഭാവമുള്ള പെണ്മക്കളാണ് ഈ സമൂഹത്തിന് ആവശ്യം. അച്ഛനോട് പെണ്മക്കള്ക്ക് ഇഷ്ടക്കൂടുതലുണ്ടെന്ന് എപ്പോഴും പറയാറുണ്ട്. ഇത് വിവാഹ ശേഷം പല ഭര്ത്താക്കന്മാരിലും അസൂയ ജനിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ അച്ഛനോട് മല്‍സരിച്ച് ഭാര്യയെ കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് വൈറലാകുന്നത്. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പും ശബരീസ് ആര്.കെ. എന്നയാള്‍ നേരത്തെ എഴുതിയ ഈ കുറിപ്പായിരിക്കണം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്റെ ഭാര്യയുടെ അച്ഛന്..എന്റെ ഭാര്യ തന്നെയാണ് കാരണം. അവള്…
Read More