വെറുതെ കാറ്റിനെ സംശയിച്ചു ! കാറ്റടിച്ചു യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; യഥാര്‍ഥത്തില്‍ സംഭവിച്ചത്…

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വാര്‍ത്തയായിരുന്നു കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്ന് ഇന്തോനേഷ്യന്‍ യുവതി അവകാശപ്പെട്ടത്. യുവതിയുടെ വെളിപ്പെടുത്തലിനെ ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അന്നെഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വിവരമാണ്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരു കുട്ടിയുണ്ട്. ഇതിനിടെ ഭര്‍ത്താവും യുവതിയും നാല് മാസം ആയി വേര്‍പിരിഞ്ഞ് താമസിച്ചു വരികയായിരുന്നുവെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരു പക്ഷെ യുവതി ഗര്‍ഭിണി ആയിരിക്കാം എന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു അത്ഭുതം നടന്നത് എന്നതുമാണ് ഇവര്‍ പറയുന്നത്. ഇത് കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റൊരു വ്യക്തിയുടെ പേര് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. അതേസമയം യുവതി ഇപ്പോഴും തന്റെ പഴേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ നിസ്‌കരിക്കുന്ന സമയത് ശക്തമായ കാറ്റ് അടിച്ചത് ആയും…

Read More