തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്ജുന് നായകനായി എത്തിയ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ബുട്ട ബൊമ്മ’യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പാട്ടിനു ചുവടു വയ്ക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഈ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ടിക്ക ടോക്കിലാണ് വാര്‍ണറും ഭാര്യയും ചേര്‍ന്ന് ബുട്ട ബൊമ്മ ഡാന്‍സ് കളിച്ചത്. മകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല വൈകുണ്ഠപുരംലോ മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തിയത്. മലയാളത്തിന്റെ…
Read MoreTag: david warner
വാര്‍ണറിന് എട്ടിന്റെ പണി കൊടുത്ത് ഇംഗ്ലീഷ് ആരാധകര്‍; വാര്‍ണറുടെ ഭാര്യയുടെ ‘ചൂടന്‍’ ഭൂതകാലം സ്റ്റേഡിയത്തില്‍ പാട്ടാക്കി തെമ്മാടിക്കൂട്ടം
ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ആഷസ് പരമ്പര എപ്പോഴും സാക്ഷ്യം വഹിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ടൂര്‍ണമെന്റ് പലപ്പോഴും യുദ്ധത്തിനു സമാനമായ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇരു ടീമുകളുടെ ആരാധകര്‍ തമ്മില്‍ വാക്പോരുകളും ചെറിയതോതിലുള്ള കൈയ്യാങ്കളികളും പതിവാണ്. ലോകത്തിലെ ഏറ്റവും ക്ഷുഭിതരായ ആരാധകരായാണ് ഇംഗ്ലീഷുകാരെ കണക്കാക്കുന്നത്. അത് ക്രിക്കറ്റ് ആയാലും ഫുട്ബോള്‍ ആയാലും ഇംഗ്ലീഷുകാര്‍ തനിക്കൊണം കാണിക്കും. ഇപ്രാവശ്യം ഇംഗ്ലീഷുകാര്‍ എട്ടിന്റെ പണി കൊടുത്തത് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരാധക സംഘമായ ബര്‍മി ആര്‍മിയാണ് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റനെ കടന്ന് ആക്രമിച്ചത്. ഡേവിഡ് വാര്‍ണറുടെ ഭാര്യയുടെ മുന്‍കാല ചരിത്രം സ്റ്റേഡിയത്തില്‍ പാട്ടാക്കിയാണ് ഇത്തവണ ഓസ്ട്രേലിയയെ അപമാനിച്ചത്. വാര്‍ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവര്‍ സ്റ്റേഡിയത്തില്‍ ആലപിച്ചത്. വാര്‍ണറുടെ ഭാര്യ കാന്റിസ് വാര്‍ണറുടെ ഭൂതകാല ചരിത്രമാണ് പാട്ടുരൂപത്തിലാക്കിയത്. കാന്റിസ് വാര്‍ണറും, ന്യൂസിലാന്റ്…
Read More