ദാ​വൂ​ദി​ന്റെ ത​ല​യ്ക്ക് വി​ല​യി​ട്ട് എ​ന്‍​ഐ​എ ! വി​വ​രം ന​ല്‍​കി​യാ​ല്‍ ല​ഭി​ക്കു​ന്ന ഇ​നാം കേ​ട്ടാ​ല്‍ ഞെ​ട്ടു​ന്ന​ത്…

അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​ന് ത​ല​യ്ക്ക് വി​ല​പ​റ​ഞ്ഞ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). ദാ​വൂ​ദി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ബ്രാ​ഹി​മി​ന്റെ സ​ഹോ​ദ​ര​ന്‍ അ​നീ​സ് ഇ​ബ്രാ​ഹിം (ഹാ​ജി അ​നീ​സ്), അ​ടു​ത്ത സ​ഹാ​യി​ക​ളാ​യ ജാ​വേ​ദ് പ​ട്ടേ​ല്‍ (ജാ​വേ​ദ് ചി​ക്‌​ന), ഛോട്ടാ ​ഷ​ക്കീ​ല്‍ (ഷ​ക്കീ​ല്‍ ഷെ​യ്ഖ്), ടൈ​ഗ​ര്‍ മേ​മ​ന്‍ (ഇ​ബ്രാ​ഹിം മു​ഷ്താ​ഖ് അ​ബ്ദു​ള്‍ റ​സാ​ഖ് മേ​മ​ന്‍) എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 15 ല​ക്ഷം രൂ​പ വീ​ത​വും പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 1993-ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര ഉ​ള്‍​പ്പെ​ടെ, ഇ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​യു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്റെ ത​ല​യ്ക്ക് 2003-ല്‍ ​യു​എ​ന്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ 25 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വി​ല​യി​ട്ടി​രു​ന്നു. ല​ഷ്‌​ക​റെ ത​യി​ബ ത​ല​വ​ന്‍ ഹാ​ഫി​സ് സ​യീ​ദ്, ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ര്‍, ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ സ്ഥാ​പ​ക​ന്‍ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്‍, അ​ദ്ദേ​ഹ​ത്തി​ന്റെ അ​ടു​ത്ത…

Read More