കൊച്ചി: ജ്വല്ലറി പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവവധു ആഭരണമണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
Read MoreTag: dawry
ഉത്തരവിന്റെ ലക്ഷ്യം ചെറുതല്ല; സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി സർക്കാർ. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകാനാണ് സർക്കാരിന്റെ ഉത്തരവ്. ഉദ്യോഗസ്ഥരിൽനിന്ന് സത്യവാങ്മൂലം അതാത് സെക്ഷനിലെ മേധാവികൾ വാങ്ങിസൂക്ഷിക്കണമെന്നു സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ ആറ് മാസം കൂടുന്പോൾ വകുപ്പ് മേധാവികൾ ജില്ലകളിലെ ഡൗറി പ്രൊഹിബിഷൻ ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു തെറ്റായ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ അതിന്മേൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർക്ക് നടപടിയെടുക്കുന്നതിനായാണ് ഈ റിപ്പോർട്ട് നൽകുന്നത്. സ്ത്രീധന നിരോധന നിയമം ശക്തമായ രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കാനാണ് സർക്കാരിന്റെ നടപടി.സ്ത്രീധന സന്പ്രദായത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അത് സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാക്കുന്ന അസ്വസ്തതകളെ കുറിച്ചും സർക്കാർ ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കാനാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു വനിത ശിശുക്ഷേമ…
Read More