ചിക്കന്‍ കറിയില്‍ നിന്ന് ചത്ത എലിയെ കിട്ടിയെന്ന പരാതിയുമായി ഉപഭോക്താവ്. ട്വിറ്ററിലാണ് ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ലുധിയാനയിലെ പ്രകാശ് ദാബയില്‍ നിന്നുമാണ് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചതെന്നും ഇയാള്‍ കുറിച്ചു. റസ്റ്ററന്റിന്റെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാവും പ്രവര്‍ത്തിക്കുന്നതെന്നും സൂക്ഷിക്കണമെന്നുമുള്ള കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ ഉള്‍പ്പടെ പങ്കുവച്ചിരിക്കുന്നത്. അതേസമയം കറിയില്‍ നിന്നും ചത്ത എലിയെ കിട്ടിയെന്ന വാര്‍ത്ത ഭക്ഷണശാല അധികൃതര്‍ നിഷേധിച്ചു. ഇതേച്ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയയാളും കടയുടമയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 31 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്വിറ്റര്‍ വീഡിയോയില്‍ സ്പൂണ്‍ കൊണ്ട് എലിയെ കോരിയെടുക്കുന്നതും കാണാം. അങ്ങേയറ്റം വൃത്തിഹീനമാണ് റസ്റ്ററന്റിലെ അടുക്കളയെന്നും ഇവര്‍ ട്വീറ്റില്‍ കുറിച്ചു. ആശങ്കപ്പെടുത്തുന്നതാണ് പുറത്തുവന്ന വാര്‍ത്തയെന്നും കൃത്യമായി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ പലരും കുറിച്ചത്.
Read More