പാക്കിസ്ഥാനില്‍ മരണപ്പെടുന്ന പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ മാതാപിതാക്കള്‍ താഴിട്ടു പൂട്ടുന്നതായി റിപ്പോര്‍ട്ട്. മൃതദേഹ രതി( നെക്രോഫീലിയ) രാജ്യത്ത് കൂടുന്നതിനെത്തുടര്‍ന്നാണ് കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍ സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാനിടയാക്കുന്നതാണെന്ന് ഡെയ്ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു. കാമാസക്തിയും ലൈംഗിക ദാരിദ്ര്യവുമുള്ള ഒരു സമൂഹത്തെയാണ് പാകിസ്താന് സൃഷ്ടിച്ചിരിക്കുന്നതെന്നും അക്കാരണത്താലാണ് തങ്ങളുടെ പെണ്മക്കളുടെ മൃതശരീരത്തെ ബലാത്സംഗത്തില്‍നിന്ന് സംരക്ഷിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് കുഴിമാടങ്ങള്‍ താഴിട്ട് പൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും ‘ദ കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. ലൈംഗികവൈകൃതത്തിനടിമയായ ആളുകള്‍…
Read MoreTag: deadbody
വെള്ളത്തില്‍ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി തിരികെയെത്തിച്ച് മുതല ! അമ്പരപ്പിക്കുന്ന വീഡിയോ…
ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം തിരികെയെത്തിച്ച് മുതല. മുഹമ്മദ് സിയാദ് എന്ന കുട്ടിയുടെ മൃതദേഹമാണ് കേടുപാടുകള്‍ കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പത്തടി നീളമുള്ള മുതല ഒരു മനുഷ്യനെപ്പോലെയാണ് പെരുമാറിയതെന്ന് പെരുമാറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അപ്പോള്‍ തന്നെ തെരച്ചില്‍ ആരംഭിച്ചില്ലെങ്കിലും സിയാദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും ഈസ്റ്റ് കലിമന്റണ്‍ സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി എന്ന സംഘടനയിലെ അംഗങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ തുടര്‍ന്നു. മൃതദേഹം കണ്ടെത്താനാവാതെ വന്നതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് അത്യപൂര്‍വമായ സംഭവം അരങ്ങേറിയത്. സിയാദിനെ കാണാതായ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു മൈല്‍ അകലെയായി ഒരു മുതല കുഞ്ഞിന്റെ മൃതദേഹവും പുറത്ത് വഹിച്ചുകൊണ്ട് നീന്തുന്നതായി ഏജന്‍സിയിലെ അംഗങ്ങള്‍ക്ക് വിവരം…
Read Moreവെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റി, കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാല! ആലുവ മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം
ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ വെള്ളയിൽ വൈലറ്റ് നിറത്തിൽ ഡിസൈനുള്ള നൈറ്റിയാണ് ധരിച്ചിരിക്കുന്നത്. കഴുത്തിൽ സ്വർണ നിറത്തോടു കൂടിയ കരുമണി മാലയുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരിയാറിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മണപ്പുറത്തെ കടവിൽ വൃദ്ധയുടെ മൃതദ്ദേഹം ശ്രദ്ധയിൽപെട്ടത്. ബുധനാഴ്ച രാത്രി മാർത്താണ്ഡവർമ പാലത്തിൽനിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
Read Moreയുവാവിന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ! ഭിക്ഷ യാചിച്ച് വൃദ്ധ മാതാപിതാക്കള്‍…
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read Moreതുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് 12 മൃതദേഹങ്ങള്‍ ! കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ അതിര്‍ത്തികളില്‍ പിടഞ്ഞു വീഴുമ്പോള്‍…
ഇന്ത്യന്‍ കുടുംബം അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് മരിച്ച വാര്‍ത്തയ്ക്കു പിന്നാലെ സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന് ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്. മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള…
Read Moreഎറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…
Read Moreകോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ! ഒരു നോക്ക് കാണണമെന്ന് വാശിപിടിച്ച ഭാര്യ മൃതദേഹത്തിന്റെ മൂടി മാറ്റിയപ്പോള്‍ ഞെട്ടി…
ആശുപത്രി അധികൃതരുടെ പിഴവ് പലര്‍ക്കും ജീവന് നഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ജീവനോടെയുള്ളയാള്‍ മരിച്ചെന്ന് വിധിയെഴുതിയാണ് ആശുപത്രി അധികൃതര്‍ ഏവരെയും ഞെട്ടിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്നാണ് പാറ്റ്ന മെഡിക്കല്‍ കോളജ് അധികൃതര്‍ വിധിയെഴുതിയത്. ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്കി. എന്നാല്‍ മൃതദേഹം കണ്ട ഭാര്യ ഞെട്ടി. മൃതദേഹം മറ്റൊരാളുടേതായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ‘മരിച്ചയാള്‍’ ജീവനോടെ ആശുപത്രിയില്‍ തന്നെയുണ്ടെന്നു വ്യക്തമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ സ് ഠാക്കൂര്‍ പറഞ്ഞു. ഏപ്രില്‍ 3നായിരുന്നു 40കാരന് ചുന്നു കുമാറിനെ പാറ്റ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് മൃതദേഹം…
Read Moreസ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ! കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ആള് നാടുവിട്ടതായി സംശയം…
വെസ്റ്റ് ലണ്ടനിൽ കഴിഞ്ഞ ഡിസംബർ 18ന് ദുരൂഹ സാഹചര്യത്തിൽ ഒരു സ്യൂട്ട്കേസ് കാണപ്പെട്ടു. തുറന്നപ്പോൾ പോലീസ് ഞെട്ടി. ഒരു യുവതിയുടെ മൃതദേഹം. ജോവാന ബോറുക്ക് എന്ന 41 വയസുകാരിയാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. പക്ഷേ, എന്തിനു കൊന്നു? ആരാണ് കൊലയാളി എന്നതു സംബന്ധിച്ചു ചില ഊഹങ്ങൾ മാത്രമാണ് ബാക്കി. നവംബർ 13 വെള്ളിയാഴ്ചയാണ് ജോവാനയെ ജീവനോടെ അവസാനമായി സുഹൃത്തുക്കളും മറ്റും കണ്ടെത്. പിന്നീട് അവളെ കാണുന്നതു രാണ്ടാഴ്ചയ്ക്കു ശേഷം ജീവനില്ലാതെ ഈ സ്യൂട്ട്കേസിലാണ്. ദുർഗന്ധത്തിന്റെ ഉറവിടം തേടിയുള്ള തെരച്ചിലിലായിരുന്നു അവളുടെ അയൽക്കാർ. അവസാനം സൗത്താളിലെ പേ ആൻഡ് സ്ലീപ്പ് ഹോസ്റ്റലിലെ ചിത്രകാരനാണ് സ്യൂട്ട്കേയിസിൽ അടച്ചിരുന്ന ജോവാനയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയാളി നാടുവിട്ടു? സുന്ദരിയായിരുന്ന ജോവാനയുടെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂറോപ്പ് പോലീസ്. കൊലയാളിയെന്നു ഡിറ്റക്ടീവുകൾ സംശയിക്കുന്ന 50 കാരനായ പെട്രാസ് സാലിനാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇയാൾ യുകെ…
Read Moreഎനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ…മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം;ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും;മരണ ശേഷം മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ജസ്ലയുടെ മറുപടി ഇങ്ങനെ…
മരിച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിന്റെ സംസ്കാരം മതങ്ങള്‍ക്കനുസരിച്ച് മാറുന്നു. എന്നാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുടെ മൃതദേഹം എങ്ങനെ സംസ്കരിക്കപ്പെടാനായിരിക്കും താല്പര്യം ? മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മതം ഉപേക്ഷിച്ച വ്യക്തിയാണ് താനെന്ന് ജസ് ല പലകുറി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ജസ്ലയുടെ മരണശേഷം മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ ആള്‍ക്കാണ് ജസ് ല ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മരണശേഷം എന്റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര് പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്.. നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും… കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ… എന്ന്.. എന്ത് കഷ്ടാണ്…ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ…
Read Moreകോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…
കോട്ടയം: കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും പോലീസും നടത്തിയ തെരച്ചിലാണ് കാര്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാരനെ മല്ലപ്പള്ളിയില്‍ ഇറക്കിയശേഷം മണര്‍ക്കാട് ഏറ്റുമാനൂര്‍ റോഡിലൂടെ പോകുമ്പോള്‍ പാലമുറിയില്‍വച്ചാണ് അപകടമുണ്ടായത്. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തയാറില്‍നിന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. വാഹനം ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തിയ ജസ്റ്റിന് പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടി. ക്രെയിന്‍ വരുത്തി കാര്‍ വലിച്ചുകയറ്റാനായിരുന്നു ശ്രമം. ക്രെനില്‍നിന്നുള്ള വടം കാറില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറും ജസ്റ്റിനും ഒഴുക്കില്‍ അകപ്പെട്ടത്.
Read More