ഇത് ഞങ്ങളുടെ ഡെഡ് ബോഡി ! സി.പി.എം. ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹൃദ്രോഗി മരിച്ചു; മൃതദേഹത്തിനായി അവകാശമുന്നയിച്ച് ഇരുപാര്‍ട്ടികളും രംഗത്ത്

  കൈപ്പമംഗലം: രണ്ടു പാര്‍ട്ടിക്കാര്‍ നടത്തിയ അടിപിടിക്കിടയില്‍ പെട്ട ആള്‍ മരിച്ച ശേഷം മൃതദേഹത്തിനു വേണ്ടി ഇരുപാര്‍ട്ടികളും അവകാശമുന്നയിക്കുന്നത് നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. 25 വര്‍ഷം മുമ്പ് ഇറങ്ങിയ സന്ദേശം എന്ന സിനിമയിലായിരുന്നു അത്.വഴിയരികില്‍ കിടന്ന മൃതദേഹത്തിനു വേണ്ടി മാമുക്കോയയുടെയും ജയറാമിന്റെയും നേതൃത്വത്തില്‍ ഐ.എന്‍.എസ്.പിയും ശ്രീനിവാസന്റെ നേതൃത്വത്തില്‍ ആര്‍.ഡി.പിയും തമ്മിലുണ്ടായ അവകാശത്തര്‍ക്കം ആരും മറന്നു കാണില്ല. ചുളുവില്‍ ഒരു രക്തസാക്ഷിയെ ഒപ്പിക്കാനായിരുന്നു ഇരുപാര്‍ട്ടികളും അന്ന് ശ്രമിച്ചത്.”ഈ ഡെഡ്‌ബോഡി മരിച്ചയാളുടേതാണ്” എന്നു വിധിച്ച് പോലീസ് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നതും ”ഭരണകൂട ഭീകരതയ്ക്ക്” എതിരേ ശ്രീനിവാസന്‍ പ്രകടനം നയിക്കുന്നതുമായിരുന്നു തുടര്‍ രംഗങ്ങള്‍. മറ്റു മേഖലകളെ അപേക്ഷിച്ച് സിനിമയിലായാലും ജീവിതത്തിലായാലും രാഷ്ട്രീയത്തിന് വലിയ വ്യത്യാസമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൈപ്പമംഗലത്തു നടന്ന സംഭവ വികാസങ്ങള്‍. ശനിയാഴ്ച വൈകിട്ട് സി.പി.എം-ബി.ജെ.പി. സംഘട്ടനത്തിനിടെ പരുക്കേറ്റ കാളമുറി ചക്കംപാത്ത് സതീശനാണ് മരണത്തിനു ശേഷം തര്‍ക്കവിഷയമായത്. ബന്ധുവിനു…

Read More