വിവാഹംമോചനം നടന്ന് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതിയ്ക്കു ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മോഹം. ബധിരയും മൂകയുമായ യുവതിയുടെ തീരുമാനത്തെ എതിര്‍ത്ത ബന്ധുക്കളെ കോടതി ശകാരിക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണു പ്രശ്നം ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്. നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാലു വര്‍ഷം മുമ്പാണു വിവാഹമോചിതരായത്. അന്നു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവിനോട് അവര്‍ക്ക് വീണ്ടും സ്നേഹം തോന്നിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതി കൈയില്‍ സ്വയം മുറിവേല്പിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് മുന്‍ഭര്‍ത്താവിനൊപ്പം കടന്നു കളയുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞു വീട്ടുകാരെത്തിയതോടെ സംഘര്‍ഷവുമായി. ഇതോടെയാണു പ്രശ്നം കോടതിയിലെത്തിയത്. ഒടുവില്‍ ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച്…
Read More