അശ്ലീല വീഡിയോയുടെ ക്യാപ്ഷന്‍ കൃത്യമല്ലാത്തതിനാല്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നു കാട്ടി പോണ്സെറ്റുകള്ക്കെതിരെ പരാതിയുമായി ബധിരനായ യുവാവ്. മൂന്ന് പോണ്സൈറ്റുകള്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ബ്രൂക്ക്ലിന്‍ ഫെഡറല്‍ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാള്‍ പരാതി നല്‍കിയത്. പോണ്‍ഹബ്, റെഡ് ട്യൂബ്, യൂപോണ്‍, അവരുടെ കനേഡിയന്‍ മാതൃ കമ്പനിയായ മൈന്ഡ്ഗീക്ക് എന്നിവര്‍ക്കെതിരെയാണ് പരാതി. ബധിരനായ തന്നെപ്പോലെ ഉള്ളവര്‍ക്ക് പോണ് സൈറ്റിലെ വീഡിയോ ആസ്വദിക്കുന്നതിന് സബ് ടൈറ്റിലുകളും ക്യാപ്ഷനുകളും ആവശ്യമാണ്. എന്നാല്‍ ഈ വെബ്സൈറ്റുകളിലെ ക്യാപ്ഷന്‍ അപൂര്‍ണമാണെന്നാണ് സൂറിസ് നല്കിയ പരാതിയില്‍ പറയുന്നത്. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂരിസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ”അപൂര്‍ണമായ ക്യാപ്ഷന്‍ നല്കുന്നതുമൂലം, ബധിരരും കേള്‍ക്കാന്‍ പ്രയാസമുള്ളവരുമായ ആളുകള്‍ക്ക് ഈ വെബ്സൈറ്റുകളില്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയില്ല” സൂറിസ് തന്റെ 23 പേജുള്ള പരാതിയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പോണ്‍വെബ്സൈറ്റ് ഉടമകളില്‍ നിന്ന് നഷ്ടപരിഹാരവും സൂറിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More