തിരുവനന്തപുരം: സിനിമ-സീരിയൽ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ മൊഴികൾ പരിശോധിക്കും. അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതിചേർക്കണോ എന്നും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർനടപടികളിലേക്കു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറയുന്നു. അതേസമയം ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരെ ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നസമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെ ത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Read MoreTag: death
മത്സ്യബന്ധനത്തിനിടെ കടലിലേക്ക് തെറിച്ചുവീണ് തൊഴിലാളി മരിച്ചു
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ ബോട്ടുകളിലെ വലകൾ പരസ്പരം കുടുങ്ങി കടലിലേക്ക് തെറിച്ചു വീണ് തൊഴിലാളി മരിച്ചു. കന്യാകുമാരി എസ്.ടി. മങ്ങാട് മീൻ വാണിബം പറമ്പ് റോബർട്ട് കെന്നഡി സേവ്യറാ ( 52 ) ണ് മരിച്ചത്. വണ്ടാനം പടിഞ്ഞാറായിരുന്നു അപകടം. കന്യാകുമാരിയിൽ നിന്നുള്ള ആരോഗ്യ അണ്ണ നമ്പർ വൺ ബോട്ടിലെ തൊഴിലാളിയായിരുന്നു റോബർട്ട് കെന്നഡി സേവ്യർ. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന കൊല്ലം കാവനാടുള്ള ഐശ്വര്യ ബോട്ടിലെ വലയുമായാണ് ഇവരുടെ ബോട്ടിന്റെ വല കുരുങ്ങിയത്.മറ്റ് തൊഴിലാളികൾ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമിസ്റ്റര്‍ തമിഴ്നാട് വിജയി അരവിന്ദ് ശേഖറിന് 30-ാം വയസ്സില്‍ അന്ത്യം ! മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്
2022ലെ മിസ്റ്റര്‍ തമിഴ്നാട് വിജയി അരവിന്ദ് ശേഖര്‍(30) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷണ്മുഖപ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ്. വര്‍ഷങ്ങളായി ഡേറ്റിംഗിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്. പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്. ആരോഗ്യകാര്യത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയിരുന്ന അരവിന്ദിന്റെ അകാലത്തിലുള്ള നിര്യാണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Read Moreഅംബരചുംബികള്‍ കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന് റെമി ലൂസിഡിയ്ക്ക് ദാരുണാന്ത്യം ! 68-ാം നിലയില്‍ നിന്ന് കാല്‍വഴുതി വീണു
ലോകത്തെ പ്രശസ്തമായ അംബരചുംബികളുടെ മുകളില്‍ കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന് റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ഹോങ്കോങിലെ ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്സിനു മുകളില്‍നിന്നാണു ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു. പരിഭ്രാന്തനായ ഇദ്ദേഹം പെന്റ്ഹൗസിന്റെ ജനലില്‍ അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള്‍ ഭയപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ കാല്‍തെറ്റി വീണാണു അന്ത്യമെന്നാണു വിവരം. നാല്‍പ്പതാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ലൂസിഡി പറഞ്ഞത്. വൈകിട്ട് ആറുമണിയോടെയായിരുന്നു ലൂസിഡി എത്തിയത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്നു 40-ാം നിലയില്‍ താമസിക്കുന്ന ആള് വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥന് ഇയാളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അതിനോടകം തന്നെ ലൂസിഡി ലിഫ്റ്റില്‍ കയറിയിരുന്നു. 49ാമത്തെ…
Read Moreകലയപുരത്ത് അപകടത്തില്‍ വീട്ടമ്മ മരിച്ചു ! അപകടം ബലിതര്‍പ്പണത്തിനു പോകവെ
കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകൻ രാജേഷുമൊത്ത് ബലിതർപ്പണം നടത്താൻ സ്കൂട്ടറിൽ പോകവേ ഇവരെ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. ഉഷയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപതിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും. തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പുത്തൂർ പോലീസ് പിന്തുടർന്ന് പിടികൂടി.
Read Moreകുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ റിട്ട.അധ്യാപകന് കുഴഞ്ഞു വീണ് മരിച്ചു
റിട്ട.അധ്യാപകന് ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് മരണം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63)ആണ് മരിച്ചത്. വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്കൂളില്‍ വച്ചാണ് സംഭവം. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. അഞ്ചു വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചെങ്കിലും പ്രദേശത്തെ സ്കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയും സജീവമായിരുന്നു.
Read Moreഎടാ മോനേ,ഞാന്‍ ഒരു 40 വര്‍ഷത്തേക്ക് മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ! മാപ്പു പറഞ്ഞ് അജു വര്‍ഗീസ്
തന്റെ മരണവാര്‍ത്തയില്‍ പ്രതികരണവുമായി സിനിമാ-സീരിയല്‍ താരം ടി.എസ് രാജു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മരണവാര്‍ത്ത പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…നിലവില്‍ യാതൊരുവിധ ആരോഗ്യ പ്രശ്നവുമില്ല. ഷുഗര്‍, പ്രഷര്‍ അങ്ങനെയൊന്നും ഇല്ല. ഞാന്‍ ഏതായാലും ഒരു നാല്പതുവര്ഷത്തേക്ക് മരിക്കാനും ഉദ്ദേശിക്കുന്നില്ല. കൊച്ചുമകന്റെ കല്യാണവും കൂടിയിട്ടേ പോകൂ. സമ്മതം എന്ന സീരിയലിന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ് നാളെ. ഇറച്ചി സിനിമയുടെ ഷൂട്ടിംഗിലും ആയിരുന്നു ഞാന്‍. എന്തിന് വേണ്ടിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ടി.എസ്. രാജുവിന്റെ വാക്കുകള്‍.അതേസമയം തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന് ടി. എസ് .രാജു പറഞ്ഞു. തന്റെ പെങ്ങള് വരെ വ്യാജ വാര്‍ത്ത കണ്ട് താന്‍ മരിച്ചുവെന്ന് വിചാരിച്ചുവെന്നും ടി…
Read Moreപുകവലിച്ചതിന് അധ്യാപകര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു ! പത്താംക്ലാസുകാരന് ദാരുണാന്ത്യം
ബിഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് അധ്യാപകരുടെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന 15കാരന് ദാരുണാന്ത്യം. ചമ്പാരന്‍ സ്വദേശിയായ ബജ്രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചത്. ഇതു നേരില്‍ കണ്ട സ്കൂളിന്റെ ചെയര്മാന് കുട്ടിയോട് ദേഷ്യപ്പെട്ടു. ഈ സമയത്ത് ചെയര്‍മാനോടൊപ്പം ബന്ധുവായ ഒരു അധ്യാപകനും ഉണ്ടായിരുന്നു. തുടര്‍ന്ന് ചെയര്മാന് കുട്ടിയുടെ പിതാവിനെ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ സ്കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരമാസകലം…
Read Moreപൂജപ്പുര രവി അന്തരിച്ചു
ഇടുക്കി: പ്രശസ്ത നടന് പൂജപ്പുര രവി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വര്‍ഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്. നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളന് കപ്പലില്‍ തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്.
Read Moreമരണകാരണമായത് തലയ്ക്കേറ്റ പരിക്ക് ! രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോള്‍ സുധി അബോധാവസ്ഥയില്‍…
പ്രിയതാരം കൊല്ലം സുധിയുടെ വിയോഗത്തില്‍ വേദനിക്കുകയാണ് മലയാളികളെല്ലാവരും. തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നില്‍ സംഭവിച്ച അപകടത്തിലാണ് നടന് കൊല്ലം സുധി മരണമടഞ്ഞത്. അന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ്വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ കൊല്ലം സുധി വാഹനത്തിന്റെ മുന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ടത് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ കയ്പമംഗലം പൊലീസ്…
Read More