കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍…
Read More