ജീവിച്ചിരിക്കുന്നയാള്‍ക്ക് ഓണ്‍ലൈനില്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം, സി.പി.എം. നേതാവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതരേ പരാതി. ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായിരുന്ന ജോസ് മാര്ട്ടിന് മോറിസ് മരിച്ചതായാണ് ചുനക്കര ഗ്രാമപഞ്ചായത്തില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോസിന് ഓണ്‍ലൈനായാണ് കഴിഞ്ഞ ദിവസം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 12 വര്‍ഷം ഒപ്പം താമസിച്ച തന്റെ രണ്ടു കുട്ടികളുടെ അമ്മയായ ചുനക്കര നടുവില്‍ നയനത്തില്‍ അജിതകുമാരിയാണു മരണം രജിസ്റ്റര്‍ ചെയ്തതെന്നു ബോധ്യപ്പെട്ടതായി ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അജിത, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്, മരണത്തിന് സാക്ഷികളായി പറയുന്ന പേരുകാരായ ഗ്രാമപഞ്ചായത്തംഗം രാജേഷ്, അജിതയുടെ ബന്ധുവായ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടി ഗോപകുമാര്‍ എന്നിവര്‍ക്കെതിരേ ജോസ് നൂറനാട് പോലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് ജോസ് പറയുന്നതിങ്ങനെ…നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003…
Read More