ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്താല്‍ ‘തട്ടിപ്പോകാന്‍’ സാധ്യത ! ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം ഇങ്ങനെ…

അമിതമായ ജോലി പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് ഇതിന് ആക്കം മകൂട്ടുമെന്നും ആഗോള തലത്തില്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2016ല്‍ ദീര്‍ഘമായ ജോലി സമയം മൂലം 7,45,000 പേര്‍ പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ച് മരിച്ചതായി ലോകാരോഗ്യസംഘടനയും രാജ്യാന്തര തൊഴില്‍ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2000ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ഒരാഴ്ച 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മരിയ നൈറ പറഞ്ഞു. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് പക്ഷാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗസാധ്യത 17 ശതമാനവും വര്‍ധിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല പുരുഷന്മാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതും. ഇങ്ങനെ…

Read More