കാസര്‍ഗോഡ്: മരിച്ചുപോയെന്നു കരുതിയ ആള് തിരിച്ചുവരുന്ന സംഭവങ്ങള്‍ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ മരിച്ചു പോയെന്നു കരുതി മൃതദേഹം സംസ്ക്കരിക്കാനൊരുങ്ങുമ്പോഴാണ് മരിച്ചയാള്‍ ഉയിര്ത്തേഴുന്നേല്ക്കുന്നത്. കാസര്‍ഗോട്ട് സ്വദേശി ലക്ഷ്മണനാണ് സ്വന്തം ശവസംസ്കാരച്ചടങ്ങുകള്‍ നേരിട്ടു കാണേണ്ടിവന്നത്. ഒരു ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ച ആ രസകരമായ സംഭവം ഇങ്ങനെയാണ്. ഗുരുതരമായി പനിപിടിച്ചാണ് നമ്മുടെ കഥാനായകനെ ആശുപത്രിയിലാക്കിയത്. പനി കുറഞ്ഞപ്പോള്‍ ഇവിടെ നിന്നും കൂട്ടുകാര്‍ എത്തി കൊണ്ടു പോന്നു. പോരുന്ന വഴിയിലാണ് ഒന്നു മിനുങ്ങണമെന്ന് എല്ലാവര്ക്കും തോന്നിയത്. വഴിയില്‍ കണ്ട ബാറില്‍ കയറി മൂക്കറ്റം കുടിച്ച് എല്ലാവരും പാമ്പ് ആകുകയും ചെയ്തു. മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ രോഗിയായിരുന്ന ലക്ഷ്മണന് ബോധം കെട്ട് വീഴുകയായിരുന്നു. തുടര്‍ന്നായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൂടെ ഉണ്ടായിരുന്ന ആള് ലക്ഷ്മണന് മരിച്ചുവെന്നും ആംബുലന്‍സ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണില്‍ അറിയിച്ചത്. ബന്ധുക്കള്‍ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു.…
Read More