ഗുരുവായൂർ: പെട്രോൾ പന്പ് ഉടമ മൂന്നുപീടിക കെ.കെ.മനോരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഗുരുവായൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗുരുവായൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. ഒന്നാം പ്രതി അനസും രണ്ടാം പ്രതി അൻസാറും ചേർന്നാണ് മൃതദേഹം ഗുരുവായൂരിലെ മമ്മിയൂർ ജംഗ്ഷനിലെ പൊളിയാറ കെട്ടിടത്തിനു താഴെ ഇറക്കിവച്ചത്. മൂന്നാം പ്രതി സ്റ്റിയോ വണ്ടി ഓടിക്കുകയായിരുന്നു. ഗുരുവായൂരിൽ ഇറക്കിവച്ചശേഷം ഇവർ പെരിന്തൽമണ്ണക്ക് പോകുകയായിരുന്നു. ടോൾ പിരിവ് കേന്ദ്രങ്ങൾ ഒഴിവാക്കിയായിരുന്നു ഇവരുടെ യാത്ര. കയ്പമംഗലം എസ്ഐ വി.ജി.അനൂപ്, എഎസ്ഐമാരായ പി.ജെ.ഫ്രാൻസിസ് എന്നിവരും തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്നു.
Read MoreTag: death manoharan
വഴിയമ്പലത്ത് പെട്രോൾ പന്പുടമയുടെ കൊലപാതകം; പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നു
കയ്പമംഗലം: വഴിയന്പലത്ത് പെട്രോൽ പന്പ് ഉടമയെ കൊല ചെയ്ത കേസിൽ പ്രതികളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നുരാവിലെ എട്ടുമണിയോടെയാണ് ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുപ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കയ്പമംഗലം പനന്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് പ്രതികൾ കാറിനു പിന്നിൽ ഇടിച്ച് മനോഹരനെ കാറിൽ കയറ്റികൊണ്ടുപോയ ഭാഗത്താണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച മതിൽ മൂലയിൽ ആണ് പിന്നീട് കൊണ്ടുവന്നത്. മതിൽ മൂലയിൽ മാത്രമേ പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താൻ കഴിഞ്ഞുള്ളു. കയ്പമംഗലം പനന്പികുന്നിൽ ശക്തമായ ജനരോഷത്തെ ഭയന്ന് പ്രതികളെ പോലീസിന് ജീപ്പിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയിരുന്നത്. ഇതേതുടർന്ന് പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മതിൽ മൂലയിലേക്ക് പ്രതികളെ കൊണ്ടുപോകുകയായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുപോയി.
Read Moreപമ്പുടമയുടെ കൊലപാതകം: കൊലയാളികള് കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നു; മൂന്നുപ്രതികളുടെ അറസ്റ്റ് ഉടന്
തൃശൂർ: കൈപ്പമംഗലത്തെ പെട്രോൾ പന്പുടമയെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുന്പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറന്പിൽ കെ.കെ.മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോൾ പന്പുടമയാണ് കൊല്ലപ്പെട്ട മനോഹരൻ. കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂർ റോഡുവക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തു കണ്ടെത്തി.കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്പിലെ കളക്ഷൻ തുക തട്ടിയെടുക്കാനാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൊലയാളികൾ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ.
Read Moreപമ്പുടമയുടെ കൊലപാതകം; മൂന്നുപ്രതികളുടെ അറസ്റ്റ് ഉടൻ; പിടിയിലായത് കൈപ്പമംഗലം സ്വദേശികൾ; മൂവർക്കും ക്രിമിനൽ പശ്ചാത്തലം
തൃശൂർ: കൈപ്പമംഗലത്തെ പെട്രോൾ പന്പുടമയെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുന്പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറന്പിൽ കെ.കെ.മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോൾ പന്പുടമയാണ് കൊല്ലപ്പെട്ട മനോഹരൻ. കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂർ റോഡുവക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തു കണ്ടെത്തി. കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്പിലെ കളക്ഷൻ തുക തട്ടിയെടുക്കാനാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൊലയാളികൾ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More