കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയ യുവാക്കളില്‍ മരണനിരക്ക് 6.5 ശതമാനം എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. രോഗം മാറിയശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്.) ആണ് പഠനം നടത്തിയത്. കോവിഡാനന്തരരോഗങ്ങളില് പ്രധാനമായും യുവാക്കളുടെ മരണനിരക്ക് അറിയുന്നതിനുവേണ്ടിയാണ് പഠനം നടത്തിയത്. കോവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഡിസ്ചാര്‍ജ് ആയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആറര ശതമാനം മരണത്തിലേക്ക് വഴുതിവീണുവെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കോവിഡ് മാറിയതിനുശേഷം നാലു മുതല്‍ എട്ടാഴ്ചവരെയുള്ള കാലയളവില്‍ 17.1 ശതമാനം പേരില്‍ കോവിഡാനന്തര രോഗങ്ങള്‍ വ്യാപകമാണ്. ഇവരിലും മറ്റനുബന്ധ രോഗങ്ങള്‍ ഉള്ളവരിലും മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. 14,419 പേരിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയത്. കോവിഡിനെ തുടക്കത്തില്‍ അതിജീവിച്ച ഇവരില്‍ 942 പേര്(ആറര ശതമാനം) ഒരുവര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്കു വിധേയമായശേഷം…
Read More