ചരിത്രത്തില്‍ എല്ലാക്കാലവും ദുരൂഹമായി തുടര്‍ന്ന ഒന്നായിരുന്നു കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ മരണം. സൂപ്പര്‍താരത്തിന്റെ മരണത്തെപ്പറ്റി പല വാര്‍ത്തകളും കാലാകാലങ്ങളായി പ്രചരിക്കുന്നു. ഇപ്പോഴിതാ ബ്രൂസ് ലിയുടെ മരണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലിയുടെ ജീവനെടുത്തതെന്നാണ് കണ്ടെത്തല്‍. 1973ല്‍ 32ാം വയസിലാണ് ബ്രൂസ് ലി അന്തരിച്ചത്. തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ഹൈപ്പോനാട്രീമിയ ആണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായത്. ക്ലിനിക്കല്‍ കിഡ്നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത്…
Read More