10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ തട്ടിക്കളയും ! തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വധഭീഷണി; പ്രതികാര നീക്കമെന്ന് വിലയിരുത്തല്‍…

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കു നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് പ്രതികരിച്ച തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി. വധക്കേസ് പ്രതികളാണെന്നു സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Read More