കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ കൊടുമുടി കീഴടക്കിയ 40കാരനായ ഓസ്ട്രേലിയക്കാരൻ കൊടുമുടിയിൽനിന്നു തിരിച്ചിറങ്ങവേ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണു മരിച്ചത്. ദൗത്യം പൂർത്തിയാക്കി താഴോട്ടിറങ്ങി തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും “മരണ മുനമ്പ്’ എന്ന ഭാഗത്ത് കുഴഞ്ഞുവീണു മരണം സംഭവിച്ചു. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്. 17 വർഷം മുമ്പു കാറപകടത്തിൽപ്പെട്ടു നടക്കാൻ പോലുമാകില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നതിനുശേഷമാണ് എവറസ്റ്റ് കയറിയത്.
Read MoreTag: death
പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്നു ! 18കാരിയ്ക്ക് ദാരുണാന്ത്യം;വീഡിയോ
പെട്രോള്‍ പമ്പില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നിതിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു. ബുധനാഴ്ചയാണ് അമ്മയ്ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്പില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പ് ജീവനക്കാരന് പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പാര്‍ട്ടി നടത്തുന്നതിനിടയില്‍ യുവാവിന് മരണം ! സംഭവത്തില്‍ ദുരൂഹത…
കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹത. സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്നതിനിടെയായിരുന്നു മരണം. സല്ക്കാരത്തിനിടയില് വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒമ്പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മദ്യ സല്ക്കാരത്തിനിടയില് വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം…
Read Moreഅല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി ! മോനിഷയുടെ മരണശേഷം മണിയന്‍പിള്ള രാജുവിനുണ്ടായത് ഭയാനകമായ അനുഭവം…
മലയാളസിനിമയുടെ തീരാനഷ്ടങ്ങളിലൊന്നായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷിത മരണം. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വാഹനാപകടത്തിന്റെ രൂപത്തില്‍ നടിയെ മരണം കവര്‍ന്നെടുത്തത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള് എന്ന റെക്കോഡ് ഇപ്പോഴും മോനിഷയ്ക്കു സ്വന്തമാണ്. മരിക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരില്‍ ഒരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റൂം ഒഴിവില്ലാത്തതിനാല്‍ 505ലാണു താമസിച്ചത്. വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു.…
Read Moreരാജ്യത്ത് തൂക്കിക്കൊല നിര്‍ത്തുന്നു ? മറ്റുരീതിയില്‍ വധശിക്ഷ നടപ്പാക്കുന്നതു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി…
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിനു പകരം മരുന്നു കുത്തിവെച്ചോ, വെടിവെച്ചോ, വൈദ്യുതി പ്രവഹിപ്പിച്ചോ കൊല്ലുന്നത് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തൂക്കിക്കൊല്ലുന്നത് കടുത്ത വേദനയുള്ള മരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതുകൊണ്ട് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.…
Read Moreഭാര്യയും സഹോദരപുത്രനും തമ്മില്‍ അരുതാത്ത ബന്ധം ! എതിര്‍ത്ത യുവാവിന് ദാരുണാന്ത്യം…
ഭാര്യയുടെ അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്ത യുവാവിനെ ഭാര്യയും സഹോദരപുത്രനും ചേര്‍ന്ന് വെടിവെച്ചു കൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന് ജോണി (20) എന്നിവരെ പിടികൂടി. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പ്രീതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി. റിതാലി വനമേഖലയില്‍ വച്ച് പ്രീതിയും ജോണിയും ചേര്‍ന്ന് സന്ദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ സന്ദീപ് ശക്തമായി എതിര്‍ത്തു. ഇതോടെയാണ് ഇവര്‍ സന്ദീപിനെ വകവരുത്താന്‍ തീരുമാനിച്ചത്. വെടിയുണ്ടകള്‍ ഏറ്റ നിലയിലാണ് സന്ദീപിന്റെ മൃതദേഹം വനപ്രദേശത്തു കണ്ടെത്തിയത്. നാട്ടില്‍ സന്ദീപിന്…
Read Moreഡല്‍ഹിയില്‍ മരിച്ച 20കാരി അഞ്ജലി സിംഗിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ! റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നു തെളിഞ്ഞു. പുതുവര്‍ഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയില്‍പ്പെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര്‍ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്. കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം. നിര്‍ഭയയ്ക്കു സമാനമായി അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. നിര്‍ഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര് രംഗത്തുവരികയും ചെയ്തു
Read Moreസുശാന്തിന്റെ മരണം ആത്മഹത്യയല്ല ‘കൊലപാതകം’ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോര്‍ച്ചറി സ്റ്റാഫ്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2020 ജൂണിലാണ് സുശാന്ത് സിംഗ് മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്തത്. അന്ന് കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ കുടുംബം എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തള്ളുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ വീണ്ടും കൊലപാതക ആരോപണം ഉയര്‍ന്നിരിക്കുകയാണ്. നടനെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. സുശാന്തിന്റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇയാള്‍ ഒരു വീഡിയോയിലൂടെ ഉന്നയിക്കുന്നത്. വൈറല്‍ വീഡിയോയില്‍ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാര്‍ ഷായുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളുടെ വാക്കുകള്‍ ഇങ്ങനെ…സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ലഭിച്ചു.…
Read Moreകടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്തു വിവിധയിടങ്ങളില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് പേരെ കാണാതായി. തുമ്പയില്‍ ഒരാള്‍ കടലില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് തുമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്. കടലില്‍ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍നിന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തന്‍ തോപ്പ് സ്വദേശി 16കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19കാരന് സാജിദ് എന്നിവരെയാണ് കാണാതായത്. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന് ആന്റണിയും അപകടത്തില്‍പ്പെട്ടു. 34കാരനായ സാജനും വൈകിട്ട് കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടിടത്തും രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടമുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Read Moreപുലർച്ചെ കുളിക്കാൻ പോയ അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
ചലച്ചിത്ര പ്രവര്ത്തകന് ദീപു ബാലകൃഷ്ണന്(41) മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. നേരം ഏറെ വൈകിയിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.
Read More