പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്. യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന്‍ പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന്…
Read MoreTag: death
ടിക് ടോക് താരത്തിന്റെ വേര്‍പാടില്‍ വിങ്ങലോടെ സോഷ്യല്‍ മീഡിയ ! ആരുണിയുടെ മരണം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച്…
ടിക് ടോക് പ്രേമികള്‍ക്ക് ആകെ വേദനയാകുകയാണ് ആരുണിയെന്ന കുഞ്ഞു കലാകാരിയുടെ വേര്‍പാട്. 14,000 ഫോളോവേഴ്‌സുള്ള ടിക് ടോക് അക്കൗണ്ടായിരുന്നു ആരുണി എസ്. കുറുപ്പെന്ന 9 വയസ്സുകാരിയുടേത്. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ വീട്ടില്‍ പരേതനായ സനോജിന്റെയും അശ്വതിയുടെയും ഏക മകള്‍ എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ദൈര്‍ഘ്യമേറിയ ഡയലോഗുകള്‍ പോലും ഭംഗിയായി അവതരിപ്പിച്ചിരുന്ന ആരുണിക്കു പെട്ടെന്ന് ഒട്ടേറെ ആരാധകരുണ്ടായി. എച്ച് 1 എന്‍ 1 ബാധിച്ചായിരുന്നു കഴിഞ്ഞദിവസം മരണം. പിതാവ് സനോജ് കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സമൂഹമാധ്യമങ്ങളിലിപ്പോള്‍ അനുശോചനത്തിനൊപ്പം പഴയ ടിക് ടോക് വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നു. ടിക് ടോക് ബയോയില്‍ ‘നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി… ഞാന്‍ ഒരു നീണ്ട ഇടവേളയെടുക്കുന്നു..’ എന്നെഴുതിയ ശേഷമാണ് ആരുണി വിട പറഞ്ഞത്.
Read Moreബാലഭാസ്‌കര്‍ മരിച്ച ദിവസം ആശുപത്രിയിലുണ്ടായിരുന്ന പൂന്തോട്ടം ലത മരണവാര്‍ത്തറിഞ്ഞയുടന്‍ സ്ഥലം വിട്ടു; ബലിക്രിയകള്‍ക്കു പോലും ബന്ധുക്കളെ വീട്ടില്‍ പ്രവേശിപ്പിച്ചില്ല; ഗുരുതര ആരോപണങ്ങളുമായി ബന്ധു രംഗത്ത്…
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറുകയാണ്. ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബന്ധുക്കളെ വീട്ടില്‍ കയറ്റിയില്ലെന്ന ആരോപണവുമായി ബന്ധു കൂടിയായ പ്രിയാ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു പുറമെ ബാലഭാസ്‌ക്കര്‍ മരിച്ച ദിവസം പകല്‍ പാലക്കാട് പൂന്തോട്ടം ലത എന്ന സ്ത്രീ ആശുപത്രിയിലുണ്ടായിരുന്നെന്നും എന്നാല്‍ ബാലുവിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അവര്‍ സ്ഥലംവിട്ടുവെന്നും പ്രിയ ആരോപിക്കുന്നു. വാഹനമോടിച്ച അര്‍ജുന്റെ മാതൃസഹോദരിയാണ് ഇവര്‍ എന്നും എന്നാല്‍ ആരും അത് ചര്‍ച്ചയാക്കിയില്ലെന്നും പ്രിയ ആരോപിക്കുന്നു. നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങള്‍ തന്നെ നടത്തിത്തരും’ എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാര്‍ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാര്‍ നടത്തിക്കൊടുത്ത കല്യാണം. അവര്‍ തന്നെ ഏറ്റെടുത്ത കല്യാണം.. ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാള്‍ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍…
Read Moreസ്വവര്‍ഗാനുരാഗികളെ ഞെട്ടിച്ച് ബ്രൂണെ ! സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്ന ആളുകളെ കല്ലെറിഞ്ഞു കൊല്ലുന്ന നിയമം ഏപ്രില്‍ മൂന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും; പുതിയ നിയമ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…
സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയുമായി ബ്രൂണെ ഗവണ്‍മെന്റ്. കുറ്റക്കാരെ കല്ലെറിഞ്ഞ് കൊല്ലാനാണ് ബ്രൂണെയിലെ പുതിയ നിയമം അനുശാസിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ ഈ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും. കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഇതനുസരിച്ച് ഭരണകൂടം പുതിയ നിയമങ്ങളും വകുപ്പുകളും നിര്‍മ്മിക്കുകയും ചെയ്തു. ഏപ്രില്‍ മൂന്നിന് പരിഷ്‌കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപനം നടത്തും. അതേസമയം സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നുമാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. സംഭവം വിവാദമായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ആംനസ്റ്റി…
Read Moreഅര്‍ജുനും ആ ഡോക്ടറും തമ്മില്‍ അടുത്ത ബന്ധം ! ബുക്ക് ചെയ്ത മുറി ഉപേക്ഷിച്ച് രാത്രി യാത്രയ്ക്കു ശ്രമിച്ചത് എന്തിന്; ബാലഭാസ്‌കറിന്റെ കുടുംബം ഉന്നയിക്കുന്ന സംശയങ്ങള്‍ ഇങ്ങനെ…
വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സികെ ഉണ്ണി നല്‍കിയ പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി വീണ്ടുമെടുക്കും. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. മൊഴികളിലെ ഈ വൈരുദ്ധ്യമാണ് സംശയത്തിനു കാരണമായത്. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുള്ള സംശയങ്ങളെല്ലാം ചേര്‍ത്ത് കുടുംബം പരാതി നല്‍കുകയായിരുന്നു. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് താമസിക്കാന്‍ മുറി ബുക്ക്് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ച് രാത്രി യാത്രയ്ക്ക് തയ്യാറായതിനു കാരണം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. വാഹനമോടിച്ചത് അര്‍ജുനാണെന്ന് വ്യക്തമായിട്ടും എന്തിനാണ് കള്ളം പറഞ്ഞതെന്നും പിതാവ് ചോദിക്കുന്നു. പാലക്കാട് ആയുര്‍വേദ ഡോക്ടറുമായി ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമാണ് അര്‍ജുന്‍. ലക്ഷ്മിയുടെ കൂടെ അഭിപ്രായം കണക്കിലെടുത്താണ്…
Read Moreഎല്ലാം ലക്ഷ്മിയ്ക്കറിയാം എന്ന് ബാലു പറഞ്ഞിരുന്നു! വിദേശ സ്റ്റേജ് ഷോകളിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ ഒക്കെ ആരുടെ പേരില്‍? പാലക്കാട്ടെ ഒരു ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് സംശയമുള്ളതായി പരാതിയില്‍ അച്ഛന്‍ സി കെ ഉണ്ണി
മലയാളികളെ കണ്ണീരിലാഴ്ത്തിയാണ് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. തുടക്കത്തില്‍ സ്വഭാവിക അപകടമരണമെന്ന വിലയിരുത്തലിലാണ് പോലീസ് എത്തിയിരുന്നെങ്കിലും ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലുണ്ടായ വൈരുദ്ധ്യവും അന്വേഷത്തില്‍ കണ്ടെത്തിയ ചില പൊരുത്തക്കേടുകളും സംഭവത്തിന് ഒരു ദുരൂഹമാനം നല്‍കിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വേറെ തലത്തിലെത്തിയിരിക്കുകയാണ്.മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു. അപകട സമയത്ത് ബാലഭാസ്‌കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍ ഡ്രൈവറാണ് വണ്ടി ഓടിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. അപകടംനടക്കുമ്പോള്‍ താനും കുഞ്ഞുമായിരുന്നു വണ്ടിയുടെ മുന്‍ സീറ്റില്‍ ഇരുന്നതെന്നും ബാലഭാസ്‌ക്കര്‍ ആ സമയത്ത് പിന്‍ സീറ്റില്‍ ഉറങ്ങുക ആയിരുന്നെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു.അര്‍ജുന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ലക്ഷ്മി പൊലീസിനോട് പറഞ്ഞതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍…
Read Moreബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയോ ? ഭാര്യ ലക്ഷ്മിയുടെ മൊഴിയിലെ ആശയക്കുഴപ്പം പോലീസിനെയും സംശയത്തിലാക്കുന്നു;വീട്ടുകാരുടെ ആരോപണവും സംശയം ബലപ്പെടുത്തുന്നു…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപടകത്തില്‍ ദുരൂഹത ഉയരുന്നു. ഭാര്യ ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയിലെ ആശയക്കുഴപ്പമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്. ബാലഭാസ്‌കറാണ് കാറോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്‍കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ…
Read Moreസഹപാഠികള്‍ പ്രേമിച്ചത് ഒരേ പെണ്‍കുട്ടിയെ ! ഒടുവില്‍ തര്‍ക്കത്തിനിടെ പരസ്പരം തീകൊളുത്തി മരിച്ചു; മരിച്ച സ്ഥലത്തു നിന്നും ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തി…
ഹൈദരാബാദ്: മണ്ണിനു വേണ്ടിയും പെണ്ണിനു വേണ്ടിയുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടന്നിട്ടുള്ളതെന്നു പറയുന്നത് എത്ര ശരി. ക്ലാസിലെ ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീകൊളുത്തി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മഹീന്ദറും രവി തേജയുമാണ് മരിച്ചത്. സ്നേഹിക്കുന്നത് ഒരേ പെണ്‍കുട്ടിയായതിനാല്‍ ഇരുവരും സദാസമയം കലഹിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം. ഇരുവരും മരിച്ചിടത്തു നിന്ന് ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. മദ്യപാനത്തിനു ശേഷം പ്രകോപനത്തില്‍ പരസ്പരം തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചു. ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍…
Read Moreകോളജ് അധ്യാപികയെ പ്രേമിച്ച് വിവാഹം കഴിച്ച ശേഷം അവരുടെ ശമ്പളം മൊത്തമായി പിടുങ്ങി ! പരസ്ത്രീ ബന്ധം പരസ്യമായതോടെ തീ കൊളുത്തി ഭാര്യ ആത്മഹത്യ ചെയ്തു; ഓട്ടോഡ്രൈവറെ പോലീസ് പിടികൂടിയത് നീണ്ട പ്രയ്തനത്തിനൊടുവില്‍…
തൃശൂര്‍: കോളജ് അധ്യാപിക തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടിയത് അതിസാഹസികമായി. യുവതിയുടെ മരണത്തിനു പിന്നില്‍ സജീറാണെന്ന് ബന്ധുക്കളും നാട്ടുകാരും ആവര്‍ത്തിച്ചപ്പോഴും മൈന്‍ഡ് ചെയ്യാതിരുന്ന പോലീസ് പഴുതടച്ചുള്ള നീക്കമാണ് നടത്തിയത്. സര്‍വ തെളിവുകളും ശേഖരിച്ചായിരുന്നു പോലീസിന്റെ നീക്കം. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാകുമ്പോഴും സചിത്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയത് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്നതാണ് എന്നാണ്. ഒരു പക്ഷേ ജീവിതത്തിലേക്ക് തിരിച്ചു വരാം എന്ന പ്രതീക്ഷ കൊണ്ടാവണം സചിത്ര അത്തരത്തിലൊരു കള്ളം പറഞ്ഞത്. എന്നാല്‍ സജീറിന്റ സ്വഭാവ ദൂഷ്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ പൊലീസിനും അയാളുടെ നടപടികളില്‍ സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വീട്ടുകാരുടെ പരാതിയോടൊപ്പം സ്വന്തം സംശയങ്ങളും ചേര്‍ത്ത് വെച്ച പൊലീസ് സജീറിനെ കുടുക്കാന്‍ കാത്തിരുന്നത്. തൃശൂര്‍ പെരുമ്പിലാവില്‍ സ്വദേശിയും തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അദ്ധ്യാപികയുമായ സചിത്ര…
Read Moreതലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണി മാത്രം, പല്ലുകളുമില്ല; സിന്‍ജോമോന്റെ മരണത്തിനു പിന്നിലുള്ള ദുരൂഹതകളില്‍ ചിലത് ഇങ്ങനെ…
പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ…
Read More