കേരളം മുങ്ങുന്ന കപ്പലാണെന്ന തോന്നലാണ് യുവാക്കളെ കൂട്ടത്തോടെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പലരും പറയുന്നത്. ഈ വാക്കുകളെ ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. നിത്യച്ചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാനിരിക്കുകയാണ് കേരള സര്‍ക്കാര്‍. നിത്യചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന്‍ കേരള സര്‍ക്കാര്‍. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്ഷന് വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. 20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ…
Read MoreTag: debt
‘മികച്ച’ നേട്ടവുമായി പാക്കിസ്ഥാന് ! ഐഎംഎഫില്‍ നിന്ന് കൂടുതല്‍ കടം വാങ്ങിയ രാജ്യങ്ങളില്‍ നാലാംസ്ഥാനം
സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ ആഗോളതലത്തില്‍ കൂടുതല്‍ നാണക്കെടുത്തുന്ന ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. പിടിഐ പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യാന്തര നാണയനിധി(ഐഎംഎഫ്)യില്‍ നിന്ന് ഏറ്റവുമധികം പണം കടമെടുത്ത നാലാമത്തെ രാജ്യമായി പാക്കിസ്ഥാന് മാറിയിരിക്കുകയാണ്. വരുന്ന ഒമ്പതു മാസങ്ങള്‍ക്കിടയില്‍ ഐഎംഎഫില്‍ നിന്ന് മൂന്ന് ബില്യണ്‍ യുഎസ്ഡോളര്‍ കൂടി പാക്കിസ്ഥാന് കടമെടുക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന് ഈ തുക നല്കുന്ന കാര്യം ഐഎംഎഫ് ബോര്‍ഡിന്റെ പരിഗണനയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഐഎംഎഫിന്റെ കടക്കാരില്‍ അഞ്ചാം സ്ഥാനമായിരുന്നു പാക്കിസ്ഥാന്. എന്നാല്‍ ഇപ്പോള്‍ കടമെടുക്കാനിരിക്കുന്ന മൂന്ന് ബില്യണ്‍ ഡോളര്‍ പാക്കിസ്ഥാനെ നാലാം സ്ഥാനത്തേക്കുയര്‍ത്തും. 46 ബില്യണ്‍ ഡോളര്‍ കടമുള്ള അര്‍ജന്റീനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 18 ബില്യണ്‍ ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും യുദ്ധം തകര്‍ത്ത യുക്രൈന് 12.2 ബില്യണ്‍ ഡോളറുമായി മൂന്നാമതും ഉണ്ട്. പുതിയ…
Read Moreപിതാവിന്റെ പഴയ കടം തീര്‍ക്കാന്‍ പത്രപരസ്യം ചെയ്ത മകന് വെട്ടിലായി ! എത്തിയത് ഒന്നിനു പകരം അഞ്ച് ലൂസിസുമാര്‍…
പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിനായി പത്രത്തില്‍ പരസ്യം നല്കിയ പെരുമാതുറ സ്വദേശി നാസര്‍ ഒടുവില്‍ പുലിവാലു പിടിച്ചു. പണ്ട് പിതാവ് കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്കുന്നു എന്നായിരുന്നു പരസ്യം. എന്നാല്‍ പണത്തിന്റെ അവകാശം പറഞ്ഞ് രംഗത്തെത്തിയത് അഞ്ചു ലൂസിസുമാര്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു. വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു. മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്കി. ഇതിനകം അഞ്ച് പേര് പണം വാങ്ങാന്‍ രംഗത്തെത്തി. ഇതില്‍ നാല് പേര് മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍…
Read Moreആനവണ്ടി ചരിയുമോ ? വരുമാനം വര്‍ധിച്ചിച്ചിട്ടും ‘നോ രക്ഷ’;ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ കിതച്ച് കെഎസ്ആര്‍ടിസി…
കെഎസ്ആര്‍ടിസി കടന്നു പോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെ. കഴിഞ്ഞ രണ്ടു മാസവും വരുമാനം 200 കോടി കവിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കെഎസ്ആര്‍ടിസി കിതയ്ക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. ഇതൊടൊപ്പം സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതു കഴിയില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം…
Read Moreഭാര്യയെ ബന്ധുവിന് കൊടുക്കാമെന്നേറ്റത് അഞ്ചു ലക്ഷത്തിന്; പന്ത്രണ്ടുകാരി മകള്‍ക്ക് ഒന്നരലക്ഷം; ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും വില്‍ക്കാനൊരുങ്ങി ഭര്‍ത്താവ്; രക്ഷപ്പെട്ടോടിയ യുവതി പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…
ചൂതാട്ടവും മദ്യപാനവും സൃഷ്ടിച്ച കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്ക്കാന് ഓട്ടോഡ്രൈവറായ 38കാരന്റെ ശ്രമം; പതിനഞ്ചു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനാണ് ഇയാള്‍ ഭാര്യയെയും മക്കളെയും വില്‍ക്കാനൊരുങ്ങിയത്. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ക്ക് ഭാര്യയെയും നാല് പെണ്മക്കളെയും ഒരു മകനെയും വില്ക്കാന് ഇയാള്‍ ചില സംഘങ്ങളുമായി രഹസ്യധാരണയിലെത്തിയത്. 12 വയസുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്ക്കാന് ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഭാര്യയെ 5 ലക്ഷം രൂപയ്ക്ക് ബന്ധുവിന് തന്നെ കൈമാറാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി, ഭര്‍ത്താവ് തന്നെയും മക്കളെയും വില്ക്കാന് രഹസ്യധാരണയിലെത്തിയ വിവരം അറിയുന്നത്.തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മക്കളയും കൂട്ടി സ്വന്തം വീട്ടില്‍ അഭയം തേടി. പിന്നീട് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മദ്യത്തിന് അടിമയായ ഭര്‍ത്താവ്, തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക്…
Read Moreനിലവിലെ കടം 3000 കോടിയ്ക്കടുത്ത്; 3.03 കോടി ദിവസവും പലിശയടയ്ക്കുന്നു; കടം കയറി മുടിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് കെഎസ്ആര്‍ടിസി കണ്ടെത്തിയ പുതിയ മാര്‍ഗം കൊള്ളാം…
തിരുവനന്തപുരം: കടത്തില്‍ മൂക്കോളം മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പുതിയ മാര്‍ഗം കണ്ടെത്തി. നാട്ടിലുള്ള സകലമാന ബാങ്കുകളില്‍ നിന്നെല്ലാം കടം എടുത്തു മതിയായപ്പോഴാണ് കെഎസ്ആര്‍ടിസി പുതിയ മാര്‍ഗം അന്വേഷിച്ചത്. ഇപ്പോഴുള്ള വരുമാനത്തില്‍ നിന്നു പ്രതിദിനം രണ്ടേകാല്‍ കോടി രൂപ മാറ്റി വച്ചും കളക്ഷന്‍ വരുമാനം കൂട്ടിയും ശമ്പളം നല്കാന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത മാസത്തെ ശമ്പളം ഇങ്ങനെയാവും നല്‍കുക. നിലവിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുമാണ് പുതിയ വഴി തേടുന്നത്. ഇപ്പോള്‍ ഓരോമാസവും വായ്പ എടുത്താണ് കോര്പറേഷന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. നിലവില്‍ 2950 കോടി രൂപയുടെ വായ്പയാണ് കെ.എസ്.ആര്.ടി.സിക്കുള്ളത്. അതിന്റെ പലിശ മാത്രം പ്രതിദിനം നീക്കി വയ്ക്കുന്നത് 3.03 കോടി രൂപയാണ്. കടക്കെണിയില്‍ നിന്നും കരകയറാനുള്ള വഴിതേടാനായി വകുപ്പ് മന്ത്രി തോമസ് ചാണ്ടി, ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കോര്പറേഷന്…
Read More