പോൾ മാത്യുതൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിലെത്തുന്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നു. നാലു വർഷത്തിനിടെ 75 ആനകളാണ് ചരിഞ്ഞത്. 2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങി. ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു. ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്.പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സീസണ് എത്തിയതോടെ എഴുന്നള്ളിക്കാൻ ആനകളെ കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ. സർക്കാരിന്റെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള ആനകൾ പലതിനെയും എഴുന്നള്ളിപ്പുകൾക്ക് നൽകാറില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഉത്സവങ്ങൾ ഏറെയും. ഈ മാസങ്ങളിൽ ആനകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഏറെ പണിപെട്ടാണ്. ആനകൾ അസ്വസ്ഥരാകുന്നതും ഭീഷണി…
Read More