നിര്‍മിതബുദ്ധി(എഐ)യുടെ സഹായത്തോടെ കോഴിക്കോട്ട് വയോധികനില്‍ നിന്ന് പണം തട്ടി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്സാപില്‍ അയച്ചു വിശ്വസിപ്പിച്ചാണ് വയോധികനില്‍ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫേക്ക് ടെക്നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരേ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പു നല്കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു വാട്സാപ്പില്‍ കണ്ടു. മുന്‍പ്…
Read MoreTag: deep fake
ആ വീഡിയോ എന്റേതല്ല ! ഇത്തരത്തിലുള്ള വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി അനിഖ സുരേന്ദ്രന്; കൗമാര നടിയുടെ വ്യാജവീഡിയോ നിര്‍മിച്ചത് ‘ഡീപ്പ് ഫേക്ക്’ ടെക്നോളജി ഉപയോഗിച്ച്…
മലയാള സിനിമയിലെ കൗമാരനടിമാരില്‍ മുന്‍നിരയിലുള്ളയാളാണ് അനിഖ സുരേന്ദ്രന്. ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന താരം ഇപ്പോള്‍ നായികയാവാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും ‘തല’ അജിത്തിന്റെ കൂടെയാണ് താരം അഭിനയിച്ചത്. തമിഴ് സിനിമാ ലോകത്ത് തലയുടെ മകളെന്ന പേരില്‍ ആണ് താരം അറിയപ്പെടുന്നത് തന്നെ. മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് ഭാഗ്യം സിദ്ധിച്ചു. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങള്‍ നേടിയതായിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താരത്തിന് ലഭിച്ചത്. താരത്തിന്റെ ഒരു ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ഡാന്‍സ് ആണ് വീഡിയോയിലുള്ളത്. എന്നാല്‍…
Read Moreദില്ലി തെരഞ്ഞെടുപ്പില്‍ ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച് ബിജെപി ! ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത് ഇതാദ്യം…
കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം പാളിയെങ്കിലും ബിജെപി പയറ്റിയ പുതിയ പ്രചരണ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും നൂതനമായ വശമായ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിന് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്റുള്ള വീഡിയോ ആണ് ഇത്. ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാള് സര്‍ക്കാറിനെതിരെയും മനോജ് തിവാരി തന്റെ വിമര്‍ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ കാഴ്ചയില്‍ ഇത് ഒരു സാധാരണ വീഡിയോയായി തോന്നാമെങ്കിലും ഇത് ഡീപ്പ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണിത്.…
Read More