പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയും സഹോദരിയും കൂടി കോടനാട് പോലീസ് സ്റ്റേഷനെ യുദ്ധക്കളമാക്കി. ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണു പ്രശ്നങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണത്തിനായി കോടനാട് പോലീസ് സ്റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തിയപ്പോഴാണ് അമ്മയും മകളും പരസ്യമായി കൊമ്പുകോര്‍ത്തത്. കടുത്ത രോഗങ്ങളാല്‍ മൂന്നു മാസത്തോളം അവശനിലയില്‍ കഴിഞ്ഞിരുന്ന പാപ്പു വീടിനു സമീപത്തെ റോഡരികില്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. യാചകനെപോലെ മരിച്ച പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിരുന്ന വിവരം മറ്റാര്‍ക്കുമറിയില്ലായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിച്ചതോടെയാണ് പാപ്പുവിന്റെ സമ്പാദ്യം പുറംലോകമറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അംബേദ്കര്‍ ഫൗണ്ടേഷന് കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി കണ്ടെത്തി.…
Read MoreTag: deepa
പാപ്പുവിന്റെ സ്വത്തിനായി അവകാശ തര്‍ക്കം മുറുകുന്നു; അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതെന്ന് ജിഷയുടെ സഹോദരി; ദീപയ്ക്കു സ്വത്തു നല്‍കരുതെന്ന് നാട്ടുകാരും ബന്ധുക്കളും
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ സ്വത്തിനായി തര്‍ക്കം മുറുകുന്നു. രോഗബാധിതനായി മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന പാപ്പുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണു വീടിനു സമീപത്തെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടില്‍ 4,52,000 രൂപയും താമസിച്ചിരുന്ന മൂന്നു സെന്റ് സ്ഥലവും പൊളിഞ്ഞുവീഴാറായ വീടുമാണ് പാപ്പുവിന്റെ പേരിലുള്ളത്. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണെന്ന് അറിഞ്ഞതോടെയാണ് സ്വത്ത് സംബന്ധിച്ച തര്‍ക്കം ബന്ധുക്കള്‍ക്കിടയില്‍ ഉടലെടുത്തത്. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം പ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ക്ക് താനാണ് അവകാശി എന്ന് മൂത്തമകള്‍ ദീപ പറയുന്നു. എന്നാല്‍, അവശനിലയില്‍ നാളുകളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പുവിനെ കാണാനോ ചികിത്സ നല്‍കാനോ ഇവര്‍ തയാറായില്ലെന്നു മറ്റു ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ മകള്‍ ദീപയ്ക്കും ഭാര്യ രാജേശ്വരിക്കും പാപ്പുവിന്റെ സ്വത്തുക്കളില്‍ ഒരവകാശവും ഇല്ലെന്നാണ് ഇവരുടെ വാദം. പാപ്പു മരിക്കുംവരെ ബാങ്ക് അക്കൗണ്ടിലുള്ള…
Read Moreസ്മാരകമാക്കാമെന്നത് അതിമോഹം ;ജയലളിതയുടെ വസതി വേദനിലയത്തിന്റെ അവകാശം ഉന്നയിച്ച് ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്; വേദനിലയം പിടിച്ചെടുക്കാന്‍ നടക്കുന്ന കളികള്‍ ഇങ്ങനെ…
ചെന്നൈ:തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ വസതി വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്. തനിക്കും സഹോദരനും മാത്രമാണ് വേദനിലയത്തിന്റെ ഉടമസ്ഥാവകാശമെന്ന് ദീപ ആവര്‍ത്തിച്ചു. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തീരുമാനത്തിനെതിരെ ദീപ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്പത്രം തയ്യാറാക്കാതെ മരിച്ച സാഹചര്യത്തില്‍ കോടനാട് എസ്റ്റേറ്റ് അടക്കം ജയയുടെ സ്വത്തുക്കളുടെ അവകാശികള്‍ താനും സഹോദരനും മാത്രമാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു. 1956ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരനും അവകാശപ്പെട്ട സ്വകാര്യ സ്വത്താണ് വേദനിലയം. സ്വകാര്യ സ്വത്ത് സ്മാരകമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. വേദനിലയത്തില്‍ നടത്തിയ അനധികൃത സര്‍വേ ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹൈക്കോടതി ഇടപെടണമെന്നും ദീപ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തന്റെ പിതാവ് ജയകുമാറിന്റേയും ജയലളിതയുടേയും പേരില്‍ അമ്മ വേദവല്ലി എന്ന സന്ധ്യ വാങ്ങിയ വീടാണ് വേദനിലയം. 1971ല്‍ വേദവല്ലിയുടെ മരണ ശേഷം തന്റെ…
Read More