ചാക്കോച്ചന്റെ നായിക അന്ന് സിനിമയില്‍ നിന്ന് മുങ്ങിയത് ഓസ്‌ട്രേലിയയിലേക്ക് ! ദീപാ നായരുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ അറിയാം…

ഒറ്റ സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. പലരും പിന്നീട് ഒരു പടത്തില്‍ പോലും അഭിനയിച്ചിട്ടുമുണ്ടാകില്ല. എന്നാല്‍ പോലും അവര്‍ അഭിനയിച്ച ഏകചിത്രത്തിലെ പ്രകടനം അവരെ എന്നും ആരാധകരുടെ മനസ്സില്‍ നിലനിര്‍ത്തും. അത്തരത്തില്‍ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ദീപാ നായര്‍. പേരു പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സിനിമ പറഞ്ഞാല്‍ ദീപാ നായരെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പ്രിയമെന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച നായികയാണ് ദീപാ നായര്‍. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ആന്റിയായി വേഷമിട്ട താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറന്നു കാണില്ല. 2000ലാണ് പ്രിയം സിനിമ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകര്‍ ദീപയെവിടാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രിയം സിനിമയിലെ നായികയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ബാലതാരങ്ങളായ അശ്വിന്‍…

Read More