പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു കുരുക്ക് മുറുകുന്നു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ 30-നു വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിനു തിരിച്ചെത്താമെന്നും കേസെടുത്തത് അറിയാതെയാണു രാജ്യം വിട്ടതെന്നും വിജയ് ബാബു അറിയിച്ചു. എന്നാല്‍, വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണു വിജയ് ബാബു രാജ്യം വിട്ടതെന്ന് അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.പി.) ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം വിജയ്ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 22-നു കേസെടുത്തിരുന്നെന്നും രണ്ടു ദിവസം കഴിഞ്ഞ് 24-നു വിജയ് ബാബു രാജ്യം വിട്ടതു വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. മാത്രമല്ല ഇയാള്‍ ഇരയുടെ അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേരു…
Read MoreTag: deepa thomas
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് ! പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍…
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നിര്‍മാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താല്‍ മതിയാകില്ലേ എന്ന് ആരാഞ്ഞ് ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയില്‍ സ്വീകരിച്ചത്. പ്രതി മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചു. മുന്‍വിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. അതേസമയം വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
Read Moreആളുകള്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ! സ്വയം മതിപ്പുളവാക്കി ജീവിക്കുക എന്ന് നടി ദീപ തോമസ്…
കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. തുടര്‍ന്ന് ഹോം എന്ന ഹിറ്റ് സിനിമയില്‍ നായികയായതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി ആയിരുന്നു താരം എത്തിയത്. പിന്നീട് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായിയായും ദീപ എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തിയും ദീപ തോമസ് ശ്രദ്ധിക്കപ്പെട്ടു. ഇത്രയും സിനിമകള്‍ ചെയ്തെങ്കിലും ദീപയ് ക്ക് ശ്രദ്ധ നേടിക്കൊടുത്തത് ഹോം എന്ന ചിത്രത്തിലെ വേഷമാണ്. ആന്റണി ഒലിവര്‍…
Read More