ഞാന്‍ പ്രാര്‍ഥിച്ചു…മകളുടെ വേദന എനിക്കു തന്നിട്ട് അവളെ സുഖപ്പെടുത്തണമേ എന്ന് ! പിറ്റേ ദിവസം ഉണ്ടായത് വ്യത്യസ്ഥമായ അനുഭവം; വെളിപ്പെടുത്തലുമായി ദീപന്‍ മുരളി…

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപന്‍ മുരളി. ബിഗ്‌ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപന്‍ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. 2019 ജൂലൈ 22 നായിരുന്നു ദീപന്‍ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകള്‍ക്കും നല്‍കിയിരിക്കുന്നത്. അതേസമയം താനും കുടുംബവും നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ആരാധകരോടു തുറന്നു പറയുകയാണ് ദീപന്‍ ഇപ്പോള്‍ താരത്തിന്റെ കുറിപ്പ് ഇങ്ങനെ…കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലായിരുന്നു. മകള്‍ക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു. ഒരു മാസത്തില്‍ ഏറെ ആയി ഞാന്‍ പുറത്ത് ഇറങ്ങിയിട്ട്…

Read More