ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോറന്‍സിന്റെ വടിവൊത്ത ശരീരത്തില്‍ വെറ്ററന്‍ ആക്ടര്‍ സ്റ്റീവ് ബുസ്മിയുടെ തല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ തലയും ഉടലും അവിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ് ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളുടെ ഉറക്കം കെടുത്തുന്നത്. പേടിപ്പെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ആമുഖമായിരിക്കാമിതെന്നാണ് പലരും പറയുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ പ്രസംഗം കേട്ട എല്ലാവര്‍ക്കും ഈ വാക്കുകള്‍ പരിചിതമാണ്. പക്ഷേ, ഇപ്പോള്‍ അവ ബുസിമിയുടെ വായില്‍ നിന്നാണ് വരുന്നതെന്നു മാത്രം.ഇതു കണ്ടു ഭയന്ന സോഷ്യല്‍ മീഡിയ പ്രേമികള്‍ വിഡിയോ ജെനിഫര്‍ ബുസിമി എന്ന പേരില്‍ ഷെയര്‍ ചെയ്യുകയാണ്. ഇത് പേടിസ്വപ്നങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് അവരില്‍ പലരും പറയുന്നത്. ഇതു കൂടാതെ, നിരവധി പ്രശസ്തരുടെയും സിനിമാതാരങ്ങളുടെയും പോണ്‍ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. അശ്ലീല ക്ലിപ്പിലെ നായികയുടെ ഉടലില്‍…
Read More