ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് താരവിവാഹത്തിന് ഇനി കഷ്ടിച്ച് പത്തുദിവസങ്ങള്‍ മാത്രം ബാക്കി. വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങിക്കാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാന്‍ പോകുന്നത് ഒരു ഗ്രാന്‍ഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.…
Read MoreTag: deepika
പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത കൊടുത്തിട്ടും ഞാന്‍ വഞ്ചിക്കപ്പെട്ടു ! പ്രണയിക്കുന്ന ആള്‍ക്ക് ഒരു സെക്കന്റ് ചാന്‍സ് കൊടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി; ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞു
സൂപ്പര്‍താരങ്ങളുടെ സ്വകാര്യജീവിതം ജനങ്ങള്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. ഒരു കാലത്ത് ബോളിവുഡില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു രണ്‍ബീര്‍ കപൂര്‍- ദീപിക പദുക്കോണ്‍ ജോഡികളുടേത്. ഇരുവരും തമ്മില്‍പ്പിരിയുകയും പുതിയ പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടും പ്രേക്ഷക മനസ്സില്‍ നിന്ന് അവരുടെ പ്രണയം മായുന്നതേയില്ല. രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു പിന്നിലുള്ള യഥാര്‍ഥ കാരണത്തെക്കുറിച്ച് ദീപിക വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതും അതുകൊണ്ടു തന്നെയാണ്. 2007 ല്‍ പ്രണയത്തിലായ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും അതിനുള്ള കാരണം വ്യക്തമായിരുന്നില്ല. രണ്‍ബീറിന് കത്രീന കൈഫുമായുള്ള ബന്ധമാണ് രണ്‍ബീര്‍- ദീപിക പ്രണയത്തില്‍ ഉലച്ചിലുണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്. പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിട്ടും താന്‍ വഞ്ചിക്കപ്പെട്ടെന്നും ദീപിക തുറന്നു പറയുന്നു. ലൈംഗികത എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അതു ശരീരം മാത്രമായിരുന്നില്ലെന്നും മനസ്സു കൂടി ആയിരുന്നുവെന്നും താരം പറയുന്നു. താന്‍ തന്റെ പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയെങ്കിലും…
Read Moreആരെയൊക്കെ ക്ഷണിച്ചാലും അവളെ മാത്രം വിവാഹത്തിന് ക്ഷണിക്കില്ലെന്ന് ദീപിക പദുക്കോണ്‍; ദീപികയുടെ ശത്രുവായ ബോളിവുഡ് നടിയുടെ പേരു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ദീപിക പദുക്കോണ്‍-രണ്‍ബീര്‍ കപൂര്‍ ജോഡികളുടേത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അതു തകര്‍ന്നത് ബോളിവുഡിനെയാകെ ഞെട്ടിച്ചു. പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലായ ദീപിക ഉടനൊരു വിവാഹത്തിനെല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഉചിതമായ സമയത്തു തന്നെ താന്‍ വിവാഹിതയാവുമെന്നും ദീപിക പറയുന്നു. വിവാഹത്തെക്കുറിച്ച് പ്രത്യേക സ്വപ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക വെളിപ്പെടുത്തി. നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. മുമ്പ് നല്ല സുഹൃത്തുക്കളായിരുന്ന ദീപികയും കത്രീനയും ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡിലെ പലര്‍ക്കും അറിയാം. ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീന കെയ്ഫുമായി അടുത്തതാണ് ദീപികയുമായുള്ള ബന്ധം…
Read More