എല്ലാം ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചിരുന്നതേയില്ല ! താന്‍ എല്ലാം കൊണ്ടും ഭാഗ്യവതിയെന്ന ദീപ്തി സതി…

സ്ത്രീ കേന്ദ്രീകൃതമായ നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ദീപ്തി സതി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി വേഷമിട്ടു. കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു ദീപ്തി. സിനിമയ്ക്കായി എന്തു ത്യാഗവും സഹിക്കുന്നതിന് മടിയില്ലെന്നും ദീപ്തി സതി പറയുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. ഇതേക്കുറിച്ച് ദീപ്തി പറയുന്നതിങ്ങനെ…ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതില്‍. അതിന്റെ സന്തോഷം വളരെ വലുതാണ്. സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതില്‍ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും…

Read More