കിഴക്കന്പലം: ട്വന്റി ട്വന്റി പ്രവർത്തകൻ സി.കെ.ദീപു (38) സിപിഎം പ്രവർത്തകരുടെ മർദനമേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിനും ശ്രീനിജൻ എംഎൽഎയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്റി ട്വന്റി ചെയർമാനും കിറ്റക്സിന്റെ അമരക്കാരനുമായ സാബു എം. ജേക്കബ്. എംഎൽഎയുടെ നേതൃത്വത്തിൽ കിഴക്കന്പലം ഉൾപ്പെടെ നാലു പഞ്ചായത്തുകളിൽ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നിൽ സിപിഎമ്മും പി.വി. ശ്രീനിജൻ എംഎൽഎയുമാണെന്നും സാബു ആരോപിച്ചു. എംഎൽഎയുടെയും പ്രതികളുടെയും ഫോൺ കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചാൽ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്. വിളക്കണയ്ക്കൽ സമരത്തിൽ പങ്കെടുത്ത ട്വന്റി ട്വന്റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മർദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മർദനത്തിൽ പരിക്കേറ്റു പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നാൽ പരാതിക്കാരൻ പ്രതിയാകുന്ന അവസ്ഥയാണ്. എംഎൽഎ പറയുന്നതുപോലെയാണ് പോലീസ്…
Read More