റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ബോളിവുഡ് പിന്നണി ഗായികയിലേക്ക് വളര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ഇന്ന് രാജ്യത്ത് ആരുമുണ്ടാവില്ല. ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ എന്ന ഗാനം ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് മനോഹരമായി ആലപിക്കുമ്പോള്‍ റാണു അറിഞ്ഞിരുന്നില്ല ബോളിവുഡ് പിന്നണി ഗായിക എന്ന നിയോഗം തന്നെ കാത്തിരിക്കുന്നു എന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഇവര്‍ പാടുന്ന വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് റാണു താരമായത്. തുടര്‍ന്ന് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ തന്റെ പുതിയ ചിത്രമായ തേരി മേരി കഹാനിയില്‍ രാണുവിനെക്കൊണ്ട് പാടിക്കുകയും ചെയ്തിരുന്നു. ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് വീഡിയോ വന്‍ഹിറ്റാവുകയും ചെയ്തിരുന്നു. റാണു പ്രശസ്തയായതോടെ മുമ്പ് വിട്ടകന്ന മകള്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ ലതാ മങ്കേഷ്‌കറിന്റെ പ്രസ്താവനയും മറ്റുമെല്ലാം…
Read More