മേലുദ്യോഗസ്ഥ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് പരാതി നല്കി മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് സി-ഡിറ്റ് ജീവനക്കാരി ആത്മഹത്യയ്ക്കു ശമിച്ചു പരാതിക്കാരി മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ബുധനാഴ്ച കേസെടുക്കുമെന്നും മ്യൂസിയം എസ്ഐ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പരാതിക്കാരി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പതിമൂന്ന് വര്‍ഷത്തോളമായി സി-ഡിറ്റില്‍ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാര്‍ച്ച് അഞ്ചിന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ജോലി ചെയ്യുന്ന ഡിവിഷനില്‍ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയില്‍ പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയില്‍ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്ട്രീയബന്ധം പോലും ഇവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓഫീസിലെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചും…
Read MoreTag: defamation
യേശു ക്രിസ്തുവിനെ അവഹേളിച്ച വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കേസ് ! പോലീസ് കേസെടുത്തത് കോടതി നിര്‍ദേശ പ്രകാരം…
യേശു ക്രിസ്തുവിനെ അവഹേളിച്ച് പ്രഭാഷണം നടത്തിയ ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി നേതാവ് അഡ്വ. അനൂപ് ആന്റണിയുടെ പരാതി പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്നാണ് ഹിക്കാമി വിവാദ പ്രഭാഷണം നടത്തിയത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുകയും ക്രൈസ്തവരുടെ വികാരത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിയുടെ പ്രസംഗത്തിനെതിരെ അഡ്വ. അനൂപ് ആന്റണി ഡിജിപിക്കും എറണാകുളം സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അനങ്ങാപ്പാറ നയം തുടര്‍ന്നതിനാല്‍ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്പില് നേരിട്ട് ഹാജരായി പരാതി…
Read Moreഓക്സ്ഫഡ് വാക്സിനെതിരായ ആരോപണം വ്യാജം ! അഞ്ചു കോടി നഷ്ടപരിഹാരം ചോദിച്ചയാള്‍ക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ് നല്കി കമ്പനി…
ഓക്സ്ഫഡ് വാക്സിന് ഡോസ് എടുത്തതിനു ശേഷം തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയ്ക്കെതിരേ മാനനഷ്ടക്കേസിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സന്നദ്ധപ്രവര്‍ത്തകനായ വ്യക്തിയാണ് വാക്സിന് ഉപയോഗിച്ച ശേഷം തനിക്ക് നാഡീവ്യൂഹ,മാനസിക പ്രശ്നങ്ങളുണ്ടായെന്ന് ആരോപിച്ചത്. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്സീന് പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നം തെറ്റായി വാക്സീന് പരീക്ഷണത്തിനു മേല്‍ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങള്‍ വാക്സീന് മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും വാക്സീനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശസ് തകര്‍ക്കാനുദ്ദേശിച്ചാണ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന് അഞ്ചു കോടി…
Read Moreമോഹന്‍ലാല്‍ നല്കിയ മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ ശോഭന ! മുഖ്യമന്ത്രിയുടെ സഹായം തേടുന്നു; വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ…
മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ പെടാപ്പാട് പെട്ട് ശോഭനാ ജോര്‍ജ്. ഇതിനായി ഇവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോര്‍ജ് മാനനഷ്ടകേസില്‍ നിന്നും തലയൂരുന്നതിനുള്ള പോംവഴികള്‍ തേടുകയാണ്.അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹന്‍ലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോര്‍ജാനോട് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണെന്ന സംശയം വച്ചുപുലര്‍ത്തുന്നവരാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ലാല്‍ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കള്‍ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാല്‍ എന്‍എസ്എസിന്റെ സമ്മേളനത്തിന്…
Read Moreമുഖ്യമന്ത്രിയ്ക്കെതിരേ പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ! തന്റെ പരാതി പരിശോധിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമെന്ന് ചെന്നിത്തല ; ‘പോരാളി ഷാജി’യുടെ ലിങ്ക് ഹാജരാക്കണമെന്ന് പോലീസ്
തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…
Read Moreഡാ…@$%്ര@!* ! മലയാളികള്‍ പറയുന്നതില്‍ ഏതാണ് ചീത്ത ഏതാണ് നല്ലത് എന്നു മനസിലാക്കാനാകാതെ വലഞ്ഞ് ഫേസ്ബുക്ക്; മലയാളികളുടെ തെറികളില്‍ പലതിനും ഇംഗ്ലീഷ് വാക്കുകളില്ലാത്തതും ഹൈടെക് സെല്ലിന് പണിയാകുന്നു…
മലയാളിയുടെ തെറിവിളി കൊണ്ട് ഫേസ്ബുക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുകയാണ് മലയാളികളുടെ പച്ചത്തെറി പ്രയോഗം. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. മലയാളികളുടെ പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മലയാളികള്‍ വിളിക്കുന്ന ഇംഗ്ലീഷ് തെറികള്‍ ഫേസ്ബുക്കിന് ഒരു തെറിയേ അല്ല. മലയാളത്തിലുള്ള തെറി തര്‍ജ്ജിമ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോള്‍ ലഘുവാകുന്നതോടെ കേസിന്റെ കാര്യം സ്വാഹ. മാത്രമല്ല പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിഗണന നല്കുന്ന അമേരിക്കന്‍ നിയമവും മലയാളത്തിലെ തെറിവിളിക്കാര്‍ക്ക് അനുകൂലമാവുന്നു. സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്. എന്നാല്‍ ഫേക്ക് ഐഡിയില്‍ കൂടിയുള്ളതാണ് കൂടുതല്‍ അസഭ്യ പ്രചരണങ്ങളും…
Read Moreഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേ! കേജരിവാളിനു വേണ്ടി ജഠ്മലാനി ഓരോ തവണ കോടതിയില്‍ ഹാജരാകുമ്പോഴും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 22 ലക്ഷം രൂപ വീതം
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസ് വാദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഓരോ തവണയും അഭിഭാഷകന് രാം ജഠ്മലാനിയ്ക്കു നല്‍കുന്നത് 22 ലക്ഷം രൂപവീതം. ഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേയാണിത്. 93കാരനായ ജഠ്മലാനി ഇതുവരെ ഈയിനത്തില്‍ 3.42 കോടി രൂപ കൈപ്പറ്റിയിട്ടിട്ടുണ്ട്. 11 തവണയാണ് ജഠ്മലാനി ഡല്‍ഹി ഹൈക്കോടതിയില്‍ കെജ് രി വാളിനു വേണ്ടി ഹാജരായത്. കേസ് എവിടെയും എത്തിയിട്ടില്ലാത്തതിനാല്‍ ഇനിയും കോടികള്‍ ജഠ്മലാനിയുടെ പോക്കറ്റിലേക്കൊഴുകും എന്നുറപ്പാണ്. ഈ കോടികള്‍ ഡല്‍ഹിയിലെ നികുതിദായകരുടെ പോക്കറ്റില്‍ നിന്നാണ് പോകുന്നത്. അതായത് സര്‍ക്കാരാണ് കെജ് രിവാളിന്റെ വക്കീല്‍ ഫീസ് അടയ്ക്കുന്നതെന്നു ചുരുക്കം. ജഠ്മലാനിയുടെ ഓഫീസില്‍നിന്ന് വന്ന ബില്ലിന് തുകയനുവദിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ഡിസംബര്‍ ആറിന് നിര്‍ദ്ദേശം നല്കി. 2015ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡിനെച്ചൊല്ലി കെജരീവാള്‍…
Read More